കൊൽക്കത്ത: മുംബൈയെ കാണുേമ്പാൾ കവാത്തുമറക്കുന്ന പതിവ് ഇത്തവണയും കൊൽക്കത്ത തെറ്റിച്ചില്ല. ഏകപക്ഷീയമായ മത്സരം കണ്ട രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ൈനറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് മുംൈബ ഇന്ത്യൻസ് പത്താം െഎ.പി.എല്ലിെൻറ ഫൈനലിലേക്ക് കുതിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാട്ടുകാരായ പുണെ സൂപ്പർ ജയൻറ്സാണ് മുംബൈയുടെ എതിരാളി. നാല് വിക്കറ്റെടുത്ത കരൺ ശർമയും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും കൊൽക്കത്തയെ എറിഞ്ഞ് വീഴ്ത്തിയപ്പോൾ, നായകൻ േരാഹിത് ശർമയും (24) ക്രുണാൽ പാണ്ഡ്യയും (45) മുംബൈയെ സുരക്ഷിതമായി വിജയതീരത്തെത്തിച്ചു. സ്കോർ: കൊൽക്കത്ത: 107ന് പുറത്ത്. മുംബൈ: നാലിന് 111.
സൂര്യകുമാർ യാദവ് (31), ഇശാന്ത് ജഗ്ഗി (28) എന്നിവർക്ക് മാത്രമാണ് കൊൽക്കത്തൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. പത്ത് സീസണിനിടെ 16ാം തവണയാണ് മുംബൈയുടെ മുന്നിൽ കൊൽക്കത്ത വീഴുന്നത്. ടൂർണമെൻറിൽ ആദ്യമായി യൂസുഫ് പത്താനെ പുറത്തിരുത്തി കളത്തിലിറങ്ങിയ കൊൽക്കത്തക്ക് ടോസ് മുതൽ തിരിച്ചടിയായിരുന്നു.
രണ്ടാം ഒാവറിൽതന്നെ വെടിക്കെട്ട് പ്രതീക്ഷയായിരുന്ന ക്രിസ് ലിൻ (നാല്) തിരിച്ചുനടന്നു. ബുംറയുടെ പന്തിൽ ഉയർത്തിയടിക്കാനുള്ള ലിനിെൻറ ശ്രമം മിഡ് ഒാണിൽ പൊള്ളാർഡിെൻറ കൈകളിൽ അവസാനിച്ചു. സിക്സറടിച്ച് പ്രതീക്ഷ നൽകിയ നരെയ്ൻ പത്ത് റൺസെത്തി നിൽക്കെ അമിതാവേശം കാണിച്ച് പുറത്തായി. ഇഴഞ്ഞുനീങ്ങിയ നായകൻ ഗൗതം ഗംഭീറിനെയും (15 പന്തിൽ 12) കരൺ ശർമ തന്നെ പറഞ്ഞയച്ചു. അമ്പയറുടെ തെറ്റായ തീരുമാനത്തിൽ എൽ.ബിയിൽ കുരുങ്ങി ഉത്തപ്പയും (ഒന്ന്) പുറത്തുപോയതോടെ കൊൽക്കത്ത അപകടം മണത്തു. മൂന്ന് ഒാവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും 16ന് നാല് വിക്കറ്റെടുത്ത കരൺ ശർമയുമാണ് കൊൽക്കത്തയുടെ ഇന്നിങ്സ് ശോകമൂകമാക്കിയത്. ‘ഗോൾഡൻ ഡക്കായി’ കോളിൻ ഡി ഗ്രാൻഡ്ഹോം പുറത്തായപ്പോൾ കൊൽക്കത്തയുടെ തകർച്ച അഞ്ചിന് 31 എന്നനിലയിൽ എത്തിയിരുന്നു.
ആറാം വിക്കറ്റിൽ ഇശാങ്ക് ജഗ്ഗിയും സൂര്യകുമാർ യാദവും പടുത്തുയർത്തിയ കൂട്ടുകെട്ടിലാണ് കൊൽക്കത്ത പിടിച്ചുകയറിയത്. സ്കോർ 87ൽ എത്തിനിൽക്കെ കരൺ ശർമയുടെ നാലാം വിക്കറ്റായി ജഗ്ഗി പുറത്തായി. പിന്നീട് 20 റൺസ് കൂടി ചേർത്തതോടെ കൊൽക്കത്തൻ നിര ഒന്നടങ്കം പവലിയനിലെത്തി.
ചെറിയ ലക്ഷ്യത്തിലേക്ക് അമിതാവേശമില്ലാതെയാണ് മുംബൈ ബാറ്റിങ് തുടങ്ങിയതെങ്കിലും 34 റൺസെടുക്കുന്നതിനിടെ സിമ്മൺസും (മൂന്ന്) പാർഥിവ് പേട്ടലും (14) അമ്പാട്ടി റായിഡുവും (ആറ്) കൂടാരം കയറി. നായകെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത രോഹിത് ശർമ, ക്രുണാൽ പാണ്ഡ്യെയ കൂട്ടുനിർത്തി ശ്രദ്ധയോടെ ബാറ്റ് വീശി. വിജയമുറപ്പിച്ച ശേഷം രോഹിത് പുറത്തായെങ്കിലും കൂടുതൽ നഷ്ടമുണ്ടാകാതെ പാണ്ഡ്യയും പൊള്ളാർഡും (ഒമ്പത്) മുംബൈയെ നാലാം തവണ ഫൈനലിലേക്ക് നയിച്ചു. മുംബൈയുടെ കരൺ ശർമയാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.