Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊൽക്കത്തയെ തകർത്ത്...

കൊൽക്കത്തയെ തകർത്ത് മുംബൈ ഫൈനലിൽ

text_fields
bookmark_border
കൊൽക്കത്തയെ തകർത്ത് മുംബൈ ഫൈനലിൽ
cancel

കൊൽക്കത്ത: മുംബൈയെ കാണു​േമ്പാൾ കവാത്തുമറക്കുന്ന പതിവ്​ ഇത്തവണയും കൊൽക്കത്ത തെറ്റിച്ചില്ല. ഏകപക്ഷീയമായ മത്സരം കണ്ട രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ​ൈനറ്റ്​ റൈഡേഴ്​സിനെ ആറ്​ വിക്കറ്റിന്​ തകർത്ത്​ മും​ൈബ ഇന്ത്യൻസ്​ പത്താം ​െഎ.പി.എല്ലി​​​െൻറ ഫൈനലിലേക്ക്​ കുതിച്ചു. ഞായറാഴ്​ച നടക്കുന്ന ഫൈനലിൽ നാട്ടുകാരായ പുണെ സൂപ്പർ ജയൻറ്​സാണ്​ മുംബൈയുടെ എതിരാളി. നാല്​ വിക്കറ്റെടുത്ത കരൺ ശർമയും മൂന്ന്​ വിക്കറ്റെടുത്ത ജസ്​പ്രീത്​ ബുംറയും കൊൽക്കത്തയെ എറിഞ്ഞ്​ വീഴ്​ത്തിയപ്പോൾ, നായകൻ ​േരാഹിത്​ ശർമയും (24) ക്രുണാൽ പാണ്ഡ്യയും (45) മുംബൈയെ സുരക്ഷിതമായി വിജയതീരത്തെത്തിച്ചു. സ്​കോർ: കൊൽക്കത്ത: 107ന്​ പുറത്ത്​. മുംബൈ: നാലിന്​ 111. 

സൂര്യകുമാർ യാദവ്​ (31), ഇശാന്ത്​ ജഗ്ഗി (28) എന്നിവർക്ക്​ മാത്രമാണ്​ കൊൽക്കത്തൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെക്കാനായത്​. പത്ത്​ സീസണിനിടെ 16ാം തവണയാണ്​ മുംബൈയുടെ മുന്നിൽ കൊൽക്കത്ത വീഴുന്നത്​. ടൂർണമ​​െൻറിൽ ആദ്യമായി യൂസുഫ്​ പത്താനെ പുറത്തിരുത്തി കളത്തിലിറങ്ങിയ കൊൽക്കത്തക്ക്​ ടോസ്​ മുതൽ തിരിച്ചടിയായിരുന്നു. 
 

രോഹിത് ശർമ്മയുടെ ബാറ്റിങ്
 


രണ്ടാം ഒാവറിൽതന്നെ വെടിക്കെട്ട്​ പ്രതീക്ഷയായിരുന്ന ​ക്രിസ്​ ലിൻ (നാല്​) തിരിച്ചുനടന്നു. ബുംറയുടെ പന്തിൽ ഉയർത്തിയടിക്കാനുള്ള ലിനി​​​െൻറ ശ്രമം മിഡ്​ ഒാണിൽ പൊള്ളാർഡി​​​െൻറ കൈകളിൽ അവസാനിച്ചു. സിക്​സറടിച്ച്​ പ്രതീക്ഷ നൽകിയ നരെയ്​ൻ പത്ത്​ റൺസെത്തി നിൽക്കെ അമിതാവേശം കാണിച്ച്​ പുറത്തായി. ഇഴഞ്ഞുനീങ്ങിയ നായകൻ ഗൗതം ഗംഭീറിനെയും (15 പന്തിൽ 12) കരൺ ശർമ തന്നെ പറഞ്ഞയച്ചു. അമ്പയറുടെ തെറ്റായ തീരുമാനത്തിൽ എൽ.ബിയിൽ കുരുങ്ങി ഉത്തപ്പയും (ഒന്ന്​) പുറത്തുപോയതോടെ കൊൽക്കത്ത അപകടം മണത്തു. മൂന്ന്​ ഒാവറിൽ ഏഴ്​ റൺസ്​ മാത്രം വഴങ്ങി മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ ബുംറയും 16ന്​ നാല്​ വിക്കറ്റെടുത്ത കരൺ ശർമയുമാണ്​ ​ കൊൽക്കത്തയുടെ ഇന്നിങ്​സ്​ ശോകമൂകമാക്കിയത്​. ‘ഗോൾഡൻ ഡക്കായി’ കോളിൻ ഡി ഗ്രാൻഡ്​ഹോം പുറത്തായപ്പോൾ കൊൽക്കത്തയുടെ തകർച്ച അഞ്ചിന്​ 31 എന്നനിലയിൽ എത്തിയിരുന്നു. 
 


ആറാം വിക്കറ്റിൽ ഇശാങ്ക്​ ജഗ്ഗിയും സൂര്യകുമാർ യാദവും പടുത്തുയർത്തിയ കൂട്ടുകെട്ടിലാണ്​ കൊൽക്കത്ത പിടിച്ചുകയറിയത്​. സ്​കോർ 87ൽ എത്തിനിൽക്കെ കരൺ ശർമയുടെ നാലാം വിക്കറ്റായി ജഗ്ഗി പുറത്തായി. പിന്നീട്​ 20 റൺസ്​ കൂടി ചേർത്തതോടെ കൊൽക്കത്തൻ നിര ഒന്നടങ്കം പവലിയനിലെത്തി. 
ചെറിയ ലക്ഷ്യത്തിലേക്ക്​ അമിതാവേശമില്ലാതെയാണ്​ മുംബൈ ബാറ്റിങ്​ തുടങ്ങിയതെങ്കിലും 34 റൺസെടുക്കുന്നതിനിടെ സിമ്മൺസും (മൂന്ന്​) പാർഥിവ്​ പ​േട്ടലും (14) അമ്പാട്ടി റായിഡുവും (ആറ്​) കൂടാരം കയറി. നായക​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത രോഹിത്​ ശർമ, ​ക്രുണാൽ പാണ്ഡ്യ​െയ കൂട്ടുനിർത്തി ​ശ്രദ്ധയോടെ ബാറ്റ്​ വീശി. വിജയമുറപ്പിച്ച ശേഷം രോഹിത്​ പുറത്തായെങ്കിലും കൂടുതൽ നഷ്​ടമുണ്ടാകാതെ പാണ്ഡ്യയും പൊള്ളാർഡും (ഒമ്പത്​) മുംബൈയെ നാലാം തവണ ഫൈനലിലേക്ക്​ നയിച്ചു. മുംബൈയുടെ കരൺ ശർമയാണ്​ കളിയിലെ കേമൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - IPL 2017
Next Story