ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം െകാൽക്കത്ത ഏഴ് പന്ത് ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. റോബിൻ ഉത്തപ്പ (36 പന്തിൽ 48), നായകൻ ദിനേഷ് കാർത്തിക് (23 പന്തിൽ 42*), സുനിൽ നരെയ്ൻ (25 പന്തിൽ 35), നിതീഷ് റാണ (27 പന്തിൽ 35*) എന്നിവരാണ് കൊൽക്കത്തക്ക് അനായാസ വിജയമൊരുക്കിയത്. ആദ്യ ഒാവറിൽ തന്നെ ഒാപണർ ക്രിസ് ലിനിനെ (0) കൊൽക്കത്തക്ക് നഷ്ടമായിരുന്നു.
നേരത്തെ, ആസ്ട്രേലിയൻ താരം ഡി.ആർ.സി. ഷോർട്ടിെൻറ (43 പന്തിൽ 44) ബാറ്റിങ് മികവിലാണ് രാജസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തത്. ഷോർട്ടിന് പുറമെ നായകൻ അജിൻക്യ രഹാനെ (19 പന്തിൽ 36), ജോസ് ബട്ലർ (18 പന്തിൽ 24*) എന്നിവർക്ക് മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളൂ. സഞ്ജു സാംസൺ ഏഴ് റൺസെടുത്ത് പുറത്തായി. വിക്കറ്റ് നഷ്ടമാവാതെ 54 എന്ന നിലയിൽനിന്ന് 122ന് അഞ്ച് എന്ന നിലയിലേക്ക് രാജസ്ഥാൻ തകരുകയായിരുന്നു.
സ്പിന്നർമാരായ പിയൂഷ് ചൗളയും (നാലോവറിൽ 18ന് ഒന്ന്) കുൽദീപ് യാദവുമാണ് (നാലോവറിൽ 23ന് ഒന്ന്) രാജസ്ഥാനെ പിടിച്ചുകെട്ടിയത്. നിതീഷ് റാണയും ടോം കുറാനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാഹുൽ ത്രിപതി (15), ബെൻ സ്റ്റോക്സ് (14), ക്രിഷ്ണപ്പ ഗൗതം (12)എന്നിവർക്ക് തിളങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.