കൊൽക്കത്ത: െഎ.പി.എൽ േപ്ല ഒാഫ് നിർണയത്തിലെ ജീവന്മരണ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ 19 ഒാവറിൽ 142 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 18 ഒാവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഒരു കളി ബാക്കിനിൽക്കെ കിങ് ഖാെൻറ ടീം മൂന്നാം സ്ഥാനത്തേക്കുയർന്നു.
വെടിക്കെട്ടുകാർ അണിനിരന്ന രാജസ്ഥാന് ഒാപണർമാരായ രാഹുൽ ത്രിപാഠിയും (27), ജോസ് ബട്ലറും (39) മികച്ച തുടക്കമാണ് നൽകിയതെങ്കിലും മധ്യനിര തകർന്നടിഞ്ഞു. നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും രണ്ടുവിക്കറ്റെടുത്ത ആന്ദ്രെ റസലും ശിവം മാവിയും നടത്തിയ ബൗളിങ് ആക്രമണത്തിൽ ക്യാപ്റ്റൻ അജിൻക്യ രഹാെന (11), മലയാളിതാരം സഞ്ജു സാംസൺ (12), ബെൻ സ്റ്റോക്സ് (11), സ്റ്റുവർട് ബിന്നി (1), കൃഷ്ണപ്പ ഗൗതം (3), ഇഷ് സോധി (1), ജൊഫ്ര ആർചർ (6) എന്നിവർ പവിലിയനിലേക്ക് ഘോഷയാത്രയായി മടങ്ങി. വാലറ്റത്ത് ജയദേവ് ഉനദ്കട് മാത്രമേ (26) പൊരുതിയുള്ളൂ.
മറുപടി ബാറ്റിങ്ങിൽ ഒരിക്കലും പതറാതെയാണ് കൊൽക്കത്ത പൊരുതിയത്. സുനിൽ നരെയ്ൻ (ഏഴ് പന്തിൽ 21), ക്രിസ് ലിൻ (45), നിതിഷ് റാണ (21), ദിനേഷ് കാർത്തിക് (41 നോട്ടൗട്ട്) എന്നിവർ ചേർന്ന് മുൻ ചാമ്പ്യന്മാർക്ക് അനായാസ വിജയം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.