റസൽ രക്ഷ; രാജസ്ഥാന്​ 170 റണ്‍സ് വിജയലക്ഷ്യം

ഈഡന്‍ ഗാര്‍ഡനില്‍ നാണം കെടുമായിരുന്ന കൊൽകത്ത നൈറ്റ് റൈഡേഴ്‌സിനെ കരകയറ്റി കരീബിയൻ കാളക്കൂറ്റൻ ആന്ദ്രെ റസൽ. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന ഐ.പി.എല്‍ എലിമിനേറ്റര്‍ മത്സരത്തി​​​െൻറ ആദ്യ പത്തോവറില്‍ 63-4 എന്ന പരിതാപകരമായ നിലയിലായിരുന്നു കൊൽകത്ത.

തുടർന്ന്​ ഒത്തുചേർന്ന നായകൻ ദിനേഷ് കാര്‍ത്തിക്കും ആന്‍ഡ്രെ റസ്സലും തകര്‍ത്തടിച്ചതോടെ നിശ്ചിത 20 ഓവറില്‍ 169-7 എന്ന മികച്ച പടുത്തുയർത്തുകയായിരുന്നു. കാർത്തിക്ക്​ 38 പന്തില്‍ 52 റണ്‍സെടുത്തപ്പോൾ. റസ്സല്‍ 25 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

മഴ മുന്നിൽ കണ്ട്​ തുടങ്ങിയ മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ചത്​ രാജസ്ഥാന്​. ആദ്യം ഫീൽഡ്​ ചെയ്യാനുള്ള രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു കൊൽകത്തയുടെ അവസ്ഥ. തുടക്കക്കാർക്കെല്ലാം പിഴച്ചു. സുനില്‍ നരെയ്ന്‍ (4), റോബിന്‍ ഉത്തപ്പ (3), നിതീഷ് റാണ (3) എന്നിവര്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 3.4 ഓവറില്‍ 24 റണ്‍സ്. 

22 പന്തില്‍ 18 റണ്‍സെടുത്ത ഓപ്പണര്‍ ക്രിസ് ലിന്‍ ചെറുത്തു നിൽക്കാൻ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും എട്ടാം ഓവറില്‍ ശ്രേയസ്സ് ഗോപലി​​​െൻറ പന്തിൽ വീണു.

തുടർന്ന്​ ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്ക് യുവതാരം ശുഭ്മാന്‍ ഗില്ലിനെ കുട്ടുപിടിച്ച്​ സ്​കോർ ഉയർത്തുകയായിരുന്നു. എന്നാൽ 28 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കുകായിരുന്നു. ശേഷം ഇൗഡൻ ഗാർഡനിൽ കണ്ടത്​ വിന്‍ഡീസ് വെടിക്കെട്ടായിരുന്നു. റസ്സല്‍ ക്രീസിലെത്തിയതും റൺസ്​ കുതിച്ചു. രാജസ്ഥാന് വേണ്ടി കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ ലോഗ്ലിന്‍ തുടങ്ങിയവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.


 

Tags:    
News Summary - IPL 2018 rr vs kkr- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.