മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിന് ആദ്യമായി ചൂടുപിടിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയത്തിൽ റൺമഴ. ബംഗളൂരുവിനെതിരെ ആദ്യം ബാറ്റുചെയ്മുംബൈ വിൻഡീസ് താരം എവിൻ ലൂയിസിെൻറയും (65) രോഹിത് ശർമയുടെയും (94) വെടിക്കെട്ട് മികവിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു.
പിന്തുടർന്ന് ജയിക്കുന്നതിൽ വിദഗ്ധനായ വിരാട് കോഹ്ലി ടോസ് ലഭിച്ചപ്പോൾ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ രണ്ടു പന്തിൽ തന്നെ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി ഉമേഷ് യാദവ് തുടങ്ങിയതോടെ മുംബൈ ഞെട്ടി. സൂര്യകുമാർ യാദവിെൻറയും (0) ഇഷൻ കിഷെൻറയും (0) വിക്കറ്റാണ് സ്േകാർ ബോർഡിൽ റൺസ് ചലിക്കുന്നതിനുമുേമ്പ നഷ്ടമായത്.
എന്നാൽ, എവിൻ ലൂയിസും (42 പന്തിൽ 65) പിന്നാലെ രോഹിത് ശർമയും (52 പന്തിൽ 94) പന്ത് അതിർത്തി കടത്തിത്തുടങ്ങിയതോടെ ഒാവറിനൊപ്പം മുംബൈയുടെ സ്കോറും അതിവേഗം ചലിച്ചു. അഞ്ചു സിക്സും നാലു ഫോറുമായി ലൂയിസ് 65 റൺസെടുത്തപ്പോൾ രോഹിത് ശർമയുടെ (94) ഇന്നിങ്സ് അഞ്ചു സിക്സും പത്ത് ഫോറുമടങ്ങിയതായിരുന്നു. ക്രുണാൽ പാണ്ഡ്യ 15ഉം ഹാർദിക് പാണ്ഡ്യ 17ഉം റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.