ബംഗളൂരു: ചിന്നസ്വാമിയിൽ മിന്നിയ എബി ഡിവില്ലിയേഴ്സിെൻറ മികവിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ ബംഗളൂരുവിന് ആറു വിക്കറ്റ് വിജയം. 39 ബാളിൽ 10 ഫോറും അഞ്ചു സിക്സും അടക്കം 90 റൺസെടുത്ത ഡിവില്ലിയേഴ്സ് ആണ് കളിയിലെ കേമൻ. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 18 ഒാവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോഹ്ലി 26 പന്തിൽ 30 റൺസ് നേടി.
കോഹ്ലി സിക്സറിന് പറത്തിയ പന്ത് അസാധ്യ മെയ്വഴക്കത്തോടെ ബൗണ്ടറി ലൈനിൽ ഉയർന്നുചാടി ഒറ്റക്കൈയിലൊതുക്കി വീണകിടപ്പിൽ സഡൻ ബ്രേക്കിട്ടുനിന്ന ട്രെൻറ് ബോൾട്ടിെൻറ ക്യാച്ചാണ് തോൽവിക്കിടയിലും ഡൽഹിക്ക് വിസ്മയമായത്. ഒാപണർമാരായ മനൻ വോറ (രണ്ട്), ക്വിൻറൺ ഡികോക്ക് (18) എന്നിവർ എളുപ്പം മടങ്ങി. ഡൽഹിക്കായി ഋഷഭ് പന്തും (48 പന്തിൽ 85) ശ്രേയസ് അയ്യരും (52) മികച്ച പ്രകടനം പുറത്തെടുത്തു. ജാസൺ റോയ് (5), ഗൗതം ഗംഭീർ (3), െഗ്ലൻ മാക്സ്വെൽ (4) എന്നിവർ നിരാശപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.