ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിെൻറ നടുമുറ്റത്ത് കൊൽക്കത്തയുടെ വിൻഡീസ് താരം ആന്ദ്രെ റസലിെൻറ ജന്മദിനാഘോഷം. മൂന്നു വിക്കറ്റെടുത്ത് റസൽ തുടങ്ങിവെച്ച ആഘോഷത്തിൽ ക്രിസ്ലിൻ ബാറ്റിങ്ങിൽ പടക്കം പൊട്ടിച്ച് തിമിർത്തപ്പോൾ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത ൈനറ്റ് റൈഡേഴ്സിന് ആറുവിക്കറ്റിെൻറ തകർപ്പൻ ജയം.
നാലു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്ത ബംഗളൂരുവിെൻറ സ്കോർ 19.1 ഒാവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽത്തന്നെ വംഗനാട്ടുകാർ മറികടന്നു. വിജയത്തിന് ബംഗളൂരുവിെൻറ മുരുഗൻ അശ്വിനോടാണ് കൊൽക്കത്തക്ക് കടപ്പാട്. ക്രിസ്ലിൻ വെറും ഏഴ് റൺസിൽ നിൽക്കെ യുസ്വേന്ദ്ര ചഹലിെൻറ ബാളിൽ കിട്ടിയ ക്യാച്ചിനുള്ള സുവർണാവസരം പാഴാക്കിയതിന്. പിന്നീട് തകർത്തടിച്ച ക്രിസ്ലിൻ (62) വിജയംവരെ തിരിഞ്ഞുനോക്കിയില്ല. നരെയ്ൻ-27 (19), റോബിൻ ഉത്തപ്പ-36 (21) എന്നിവരും സ്കോറുയർത്തി. റസൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പൂജ്യനായി മടങ്ങി. ബംഗളൂരുവിനായി മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റെടുത്തു.
ബംഗളൂരുവിനായി നായകൻ വിരാട് കോഹ്ലി പുറത്താകാതെ 68 റൺസെടുത്തു. 44 പന്തിൽ അഞ്ചു ഫോറും മൂന്ന് സിക്സും അടങ്ങിയതായിരുന്നു കോഹ്ലിയുടെ സ്കോർ.കോഹ്ലിക്കു പുറമെ ക്വിൻറൺ ഡി കോക്ക് (29), ബ്രണ്ടൻ മക്കല്ലം (38), മന്ദീപ് സിങ് (19) എന്നിവർ രണ്ടക്കം കടന്നു. പതിവില്ലാത്ത തുടക്കമായിരുന്നു ബംഗളൂരുവിേൻറത്. ആദ്യ ഒാവറുകളിൽ നിലയുറപ്പിച്ചുകളിച്ച ബ്രണ്ടൻ മക്കല്ലവും ക്വിൻറൺ ഡികോക്കും ചേർന്ന് ഏഴ് ഒാവറിൽ ടീം സ്കോർ 50 കടത്തി. എട്ടാം ഒാവറിൽ പിയൂഷ് ചൗളയെ രണ്ട് ബൗണ്ടറിയും സിക്സറും പായിച്ച് മക്കല്ലം ടോപ് ഗിയറിലേക്ക് മാറിയെങ്കിലും തൊട്ടടുത്ത ഒാവറിൽ കുൽദീപ് യാദവ് പാർട്ണറെ മടക്കി. ആദ്യ പന്തിൽത്തന്നെ ബൗണ്ടറി ലൈനിനരികിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച്. 10ാം ഒാവർ എറിയാനെത്തിയ റസൽ ബർത്ത്ഡേ സമ്മാനമായി മക്കല്ലത്തിെൻറയും മനൻ വോറയുടെയും വിക്കറ്റും കൊണ്ടാണ് മടങ്ങിയത്.
28 പന്തിൽനിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 38 റൺസെടുത്ത മക്കല്ലം വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തികിെൻറ ൈകയിലൊതുങ്ങിയപ്പോൾ, വോറയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റിൽ വീഴുകയായിരുന്നു. പിന്നീട് മൻദീപ് സിങ്ങിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ വെടിക്കെട്ടാണ് മാന്യമായ സ്കോറിലെത്തിച്ചത്. മൻദീപിനെ റസൽ മടക്കി. കോളിൻ 11 റൺസുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.