കൊൽക്കത്ത: ഒന്നാം സ്ഥാനത്ത് കുതിച്ച ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വീണ്ടും െഎ.പി.എൽ കിരീടപ്പോരിലേക്ക്. സ്വന്തം തട്ടകത്തിലെത്തിയ ധോണിപ്പടയെ ആറു വിക്കറ്റിന് തോൽപിച്ചാണ് ദിനേഷ് കാർത്തികും സംഘവും കരുത്തുതെളിയിച്ചത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയർത്തിയ 178 റൺസ് വിജലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 17.5 ഒാവറിലാണ് കൊൽക്കത്ത മറികടന്നത്. സ്കോർ ചെന്നൈ: 177/5(20 ഒാവർ), കൊൽക്കത്ത:180/4 (17.4). ഷുഭ്മാൻ ഗിൽ (36 പന്തിൽ 57), ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (18 പന്തിൽ 45) എന്നിവർ ചേർന്നാണ് ആതിഥേയർക്ക് അനായാസജയം ഒരുക്കിയത്.
നേരത്തെ, ടോസ് നേടിയ കൊൽക്കത്ത എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർ ഷെയ്ൻ വാട്സണും ഫാഫ് ഡു െപ്ലസിസും മഞ്ഞപ്പടക്ക് മികച്ച തുടക്കം നൽകി. 48 റൺസിെൻറ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായിരിക്കെ ഡുെപ്ലസിസിെൻറ വിക്കറ്റാണ് (15 പന്തിൽ 27) ചെന്നൈക്ക് ആദ്യം നഷ്ടമായത്. പിയൂഷ് ചൗളയാണ് ദക്ഷിണാഫ്രിക്കൻ താരത്തെ മടക്കിയത്. പിന്നാലെ, ഷെയ്ൻ വാട്സൺ (25 പന്തിൽ 36) സുനിൽ നരെയ്െൻറ പന്തിൽ കൂടാരം കയറി. ഇതോടെ ചെന്നൈയുടെ സ്കോറിന് വേഗം കുറഞ്ഞു.
സുരേഷ് റെയ്നയും (31), അമ്പാട്ടി റായുഡുവും (21) നിലയുറപ്പിക്കാതെ മടങ്ങി. പിന്നീടായിരുന്നു ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. 25 പന്തിൽ നാലു സിക്സും ഒരു ഫോറുമടക്കം പുറത്താകാതെ ധോണി അടിച്ചുകൂട്ടിയത് 43 റൺസാണ്. രവീന്ദ്ര ജദേജ അവസാന ഒാവറിൽ മടങ്ങിയപ്പോൾ, കരൺ ശർമ (0) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.