മുംബൈ: വാംഖഡെയിലും മുംബൈയുടെ വിധി തിരുത്തിക്കുറിക്കാൻ കൊൽക്കത്തക്കായില്ല. മൂന്നുവർഷമായി മുംബൈയുടെ മുന്നിൽ കവാത്തുമറക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ തോറ്റത് 13 റൺസിന്. 2015ന് ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് െഎ.പി.എല്ലിൽ മുംബൈക്ക് മുന്നിൽ കൊൽക്കത്തക്ക് കാലിടറുന്നത്. സ്കോർ: മുംബൈ ഇന്ത്യൻസ്: 181/4, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 168/6.
ഒാൾ റൗണ്ട് പ്രകടനവുമായി നിറഞ്ഞുനിന്ന ഹാർദിക് പാണ്ഡ്യയും (20 പന്തിൽ 35*, രണ്ട് വിക്കറ്റ്) ഒാപണിങ് വിക്കറ്റിൽ വെടിക്കെട്ടുതിർത്ത സൂര്യകുമാർ യാദവും (39 പന്തിൽ 59) എവിൻ ലൂയിസുമാണ് (28 പന്തിൽ 43) മുംബൈ വിജയത്തിെൻറ ചുക്കാൻപിടിച്ചത്. കൊൽക്കത്തക്കായി റോബിൻ ഉത്തപ്പയും (35 പന്തിൽ 54) ദിനേഷ് കാർത്തികും (26 പന്തിൽ 36*) പൊരുതിനോക്കിയെങ്കിലും അവസാന ഒാവറുകളിൽ റൺസ് വാരാൻ കഴിയാതെ വന്നതോടെ തോൽവി സമ്മതിക്കേണ്ടിവന്നു. തുടർച്ചയായ രണ്ടാം ജയവുമായി മുംബൈ ഇന്ത്യൻസ് പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
200 കടക്കുമെന്ന് പ്രതീക്ഷിച്ച തുടക്കമായിരുന്നു മുംബൈയുടേത്. ബൗണ്ടറികളുടെ പെരുമഴ തീർത്ത സൂര്യകുമാർ-ലൂയിസ് സഖ്യം ഒമ്പതാം ഒാവറിൽ പിരിയുേമ്പാൾ മുംബൈ സ്കോർബോർഡിൽ 91 റൺസ് എത്തിയിരുന്നു. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ നായകൻ േരാഹിത് ശർമക്ക് (11 പന്തിൽ 11) കാര്യമായ സംഭാവന നൽകാനായില്ല. വെസ്റ്റിൻഡീസ് താരങ്ങളായ സുനിൽ നരെയ്നും ആെന്ദ്ര റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കത്തിൽതന്നെ ക്രിസ് ലിനിെൻറയും (13 പന്തിൽ 17) ശുഭ്മാൻ ഗിലിെൻറയും (അഞ്ച് പന്തിൽ ഏഴ്) വിക്കറ്റ് പോയതോടെ അശുഭമായി തുടങ്ങിയ കൊൽക്കത്ത സ്കോർബോർഡിെൻറ വേഗത കുറയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഉത്തപ്പക്കൊപ്പം നിതീഷ് റാണയും (27 പന്തിൽ 31) ചേർന്നതോടെ 11ാം ഒാവറിൽ കൊൽക്കത്ത 100 കടന്നു. എന്നാൽ, റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ച ഹാർദിക് പാണ്ഡ്യ (നാല് ഒാവറിൽ 19ന് രണ്ട്) അവരെ വരിഞ്ഞുമുറുക്കി. ഹാർദിക് പാണ്ഡ്യയാണ് മാൻ ഒാഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.