കൊൽക്കത്ത: ഇൗഡൻ ഗാർഡൻസിൽ വിജയക്കൊടി പാറിച്ച് മുംബൈ ഇന്ത്യൻസ് വീണ്ടും െഎ.പി.എൽ കിരീടപ്പോരിന്. തിങ്ങിനിറഞ്ഞ കൊൽക്കത്ത ആരാധകരെ സാക്ഷിയാക്കി ബാറ്റിലും ബൗളിങ്ങിലും നിറഞ്ഞാടിയ രോഹിത് േപാരാളികൾ 102 റൺസിെൻറ കൂറ്റൻ ജയവുമായാണ് വീണ്ടും വരവറിയിച്ചത്. ഇതോടെ, പോയൻറ് പട്ടികയിൽ മുംബൈ പട നാലാമതെത്തി. സ്കോർ: മുംബൈ: 210/6(20 ഒാവർ), കൊൽക്കത്ത: 108/10 (18. 1ഒാവർ). മുംബൈയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതിനോക്കാൻ പോലുമാവാതെ 108 റൺസിന് ആതിഥേയർ കൂടാരം കയറുകയായിരുന്നു. കൊൽക്കത്തൻ നിരയിൽ ക്രിസ് ലിന്നും (21), നിതീഷ് റാണയുമാണ് ടോപ് സ്കോറർമാർ.
ടോസ് നേടിയ കൊൽക്കത്ത മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊൽക്കത്ത ബൗളർമാരെ അടിച്ചുപരത്തിയ മുംബൈ 20 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. 21 പന്തിൽ 62 റൺസ് േനടിയ ഇഷാൻ കിഷെൻറ കൂറ്റനടിയിലാണ് മുംബൈ ഇരട്ടശതകവും കടന്ന് മികച്ച സ്കോറിലേക്കെത്തിയത്. 17 പന്തിലാണ് കിഷൻ അർധ ശതകം തികച്ചത്.
മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവും എവിൻ ലൂയിസും ഒാപണിങ് കൂട്ടുകെട്ടിൽതന്നെ 46 റൺസൊരുക്കി. ലൂയിസിനെ (18) ക്രിസ് ലിന്നിെൻറ കൈകളിലെത്തിച്ച് ആറാം ഒാവറിൽ പിയൂഷ് ചൗളയാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെ സൂര്യകുമാറിനെയും (36) ചൗള തന്നെ പുറത്താക്കി. 10 ഒാവറിൽ 72 റൺസുമായി ഇഴഞ്ഞുനീങ്ങിയ മുംബൈ സ്കോർബോർഡിന് വേഗംച്ചെത് ഇഷാൻ കിഷെൻറ വരവോടെയാണ്.
മറുവശത്ത് ക്യാപ്റ്റൻ രോഹിത് ശർമയെ സാക്ഷിയാക്കി ആറു സിക്സും അഞ്ചു ഫോറും സഹിതം കിഷൻ അടിച്ചുകൂട്ടിയത് 62 റൺസാണ്. കുൽദീപ് യാദവിെൻറ ഒരോവറിൽ തുടർച്ചയായ നാല് കൂറ്റൻ സിക്സുകളാണ് കിഷൻ പറത്തിയത്. തൊട്ടടുത്ത സുനിൽ നരെയ്െൻറ ഒാവറിലും സിക്സടിച്ചു. തൊട്ടടുത്ത പന്തിൽ ബൗണ്ടറിലൈനിൽ റോബിൻ ഉത്തപ്പ ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് രോഹിതും (36) ബെൻ കട്ടിങ്ങും (ഒമ്പതു പന്തിൽ 24) ഹാർദിക് പാണ്ഡ്യയും (13 പന്തിൽ 19) ആഞ്ഞുവീശിയതോടെ മുംബൈ സ്കോർ ഇരട്ടസെഞ്ച്വറിയും കടന്നു. അവസാന 10 ഒാവറിൽ മുംബൈ അടിച്ചുകൂട്ടിയത് 138 റൺസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.