മുംബൈ: തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ബാറ്റിങ് കാഴ്ചവെച്ച ജോസ് ബട്ലറിെൻറ(94 നോട്ടൗട്ട്) മികവിൽ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഒാവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ രണ്ടോവർ ബാക്കി നിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അജിങ്ക്യ രഹാനെ (37)യും സഞ്ജു സാംസണും (26) ബട്ലർക്ക് മികച്ച പിന്തുണ നൽകി.
ഒാപണർമാരായ സൂര്യകുമാർ യാദവും (38) എവിൻ ലൂയിസും (60) മുംബൈക്ക് മികച്ച തുടക്കം നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 87 റൺസെടുത്തു. 11ാം ഒാവറിൽ യാദവിനെ പുറത്താക്കിയ ഉടനെ ക്യാപ്റ്റൻ രോഹിത് ശർമയെ (0) മടക്കിയയച്ച ജെഫ്രെ ആർച്ചർ മുംബൈക്ക് ഇരട്ട പ്രഹരമേൽപിച്ചു. ഇഷാൻ കിഷനും (12) ക്രുനാൽ പാണ്ഡ്യക്കും (3) കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഒാവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയാണ് (36) മുംബൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബെൻ കട്ടിങ്ങും (8) പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ആർച്ചറും ബെൻ സ്േറ്റാക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.