മുംബൈ: വിജയിച്ചുവെന്നുറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം കിങ്സ് ഇലവൻ പഞ്ചാബ ് കളിമറന്നപ്പോൾ മുംബൈ ഇന്ത്യൻസിന് മൂന്ന് റൺസിെൻറ ഉജ്ജ്വല വിജയം. സെഞ്ച്വറിക്ക് ആറു റൺസ് അകലെ ലോകേഷ് രാഹുൽ (60 പന്തിൽ 94) കാലിടറി വീണതാണ് പഞ്ചാബിന് വിനയായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ കീറൻ പൊളളാർഡിെൻറയും (50) ക്രുണാൽ പാണ്ഡ്യയുടെ (32) യും മികവിൽ 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ആരോൺ ഫിഞ്ചിനെയും (46) കൂട്ടുപിടിച്ച് രാഹുൽ കൂട്ടിച്ചേർത്ത 111 റൺസ് കൂട്ടുകെട്ട് പഞ്ചാബ് വിജയത്തിലേക്കെന്ന തോന്നിച്ച നിമിഷം. ഫിഞ്ചിനെ പുറത്താക്കിയ ജസ്പ്രീത് ബുംറ മുംബൈക്ക് നിർണായക ബ്രേക്ക് ത്രൂ നൽകി. രാഹുലിനെ 19ാം ഒാവറിെൻറ മൂന്നാം പന്തിൽ ബെൻ കട്ടിങ്ങിെൻറ കൈകളിലെത്തിച്ച ബുംറ പഞ്ചാബിെൻറ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. നിർണായകമായ ആ ഒാവറിൽ ആറ് റൺസ് മാത്രമാണ് ബുംറ വിട്ട് കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.