ഹൈദരാബാദ്: ഡൽഹി ഡെയർഡെവിൾസിെൻറ പ്ലേ ഒാഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയേകി നിർണായക മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിന് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒാപണർ പൃഥ്വി ഷായുടെ (36 പന്തിൽ 65) മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 163 റൺസ് 19.5 ഒാവറിൽ ഹൈദരാബാദ് മറികടന്നു.
ഹൈദരാബാദിന് വേണ്ടി ഒാപണർമാരായ ശിഖർ ധവാനും (33)അലക്സ് ഹെയ്ൽസും (45)മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 76 റൺസിെൻറ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. അവസാന നിമിഷം ഡൽഹി ബോളർമാർ അവസരത്തിനൊത്തുയർന്നെങ്കിലും ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും(32) യൂസുഫ് പത്താനും(27) ചേർന്ന് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു.
മൂന്ന് സിക്സും ആറ് ബൗണ്ടറിയുമടക്കമായിരുന്നു ഷായുടെ വെടിക്കെട്ട് ബാറ്റിങ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (36 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 44) വിജയ് ശങ്കറും (13 പന്തിൽ ഒാരോ സിക്സും ഫോറുമടക്കം 23 നോട്ടൗട്ട്) പിന്തുണ നൽകി. ഒാപണറായി സ്ഥാനക്കയറ്റം കിട്ടിയ ഗ്ലെൻ മാക്സ്വെൽ (രണ്ട്) ഒരിക്കൽകൂടി പരാജയമായി. ആദ്യമായി ലഭിച്ച അവസരം നമൻ ഒാജക്കും (ഒന്ന്) ഉപയോഗിക്കാനായില്ല. റിഷഭ് പന്ത് (18) നന്നായി തുടങ്ങിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഹൈദരാബാദ് ബൗളർമാരിൽ 23 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.