ചെന്നൈ: വിജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ചിരി ധോണിയുടേത്. കൈവിട്ട കളിയെ ധോണിയും കൂട്ടരും ആത്മവി ശ്വാസത്തോടെ തിരിച്ചു പിടിച്ചപ്പോൾ, രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈക്ക് എട്ട് റൺസ് ജയം. തകർന്ന ടീമിനെ ഒറ് റയാൾ പോരാട്ടത്തിലൂടെ നയിച്ച എം.എസ് ധോണിയുടെ(46 പന്തിൽ 75) പ്രകടനമാണ് ചെന്നൈക്ക് ഹാട്രിക് ജയം സമ്മാനിച്ചത്. സ്കോർ: ചെന്നൈ: 175/5 രാജസ്ഥാൻ റോയൽസ്: 167/8.
ആദ്യം ബാറ്റുചെയ്ത ചെെന്നെക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 14ാം ഒാവറിൽ നാലിന് 88 എന്ന നിലയിൽ തകർന്ന ടീമിനെ ധോണി (75) ഒറ്റക്ക് നയിക്കുകയായിരുന്നു. അവസാനത്തിൽ താരംകത്തിക്കയറിയതോടെയാണ് 175 എന്ന പൊരുതാവുന്ന സ്കോറിലേക്ക് മഞ്ഞപ്പട എത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ രാഹുൽ ത്രിപതി(39), ബെൻ സ്റ്റോക്സ്(46), സ്റ്റീവ് സ്മിത്ത്(28) എന്നിവരുടെ മികവിൽ തിരിച്ചടിച്ചെങ്കിലും ചെന്നൈയുടെ ബൗളിങ്ങിന് മുന്നിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.