ഡൽഹി: ആവേശം സൂപ്പർ ഒാവർ വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നു റൺസിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. നിശ്ചിത ഒാവറിൽ കൊൽക്കത്ത ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഡൽഹിയുടെ പോരാട്ടവും അതേ സ്കോറിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഒാവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഒാവറിൽ ആദ്യം ബാറ്റുചെയ്ത ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസെടുത്തു.
മിന്നും ഫോമിലുണ്ടായിരുന്ന ആന്ദ്രെ റസ്സലും ദിനേഷ് കാർത്തികും കൊൽക്കത്തക്കായി ഇറങ്ങിയെങ്കിലും റബാഡക്കുമുന്നിൽ മുട്ടുമടക്കി മടങ്ങി. ഫോറടിച്ചു തുടങ്ങിയ റസലിനെ മൂന്നാം പന്തിൽ ദക്ഷിണാഫ്രിക്കൻ താരം പുറത്താക്കി. കാർത്തികിനും പിന്നാലെ ഇറങ്ങിയ ഉത്തപ്പക്കും ബാക്കിയുള്ള പന്തുകളിൽ എടുക്കാനായത് ഒാരോ റൺസ് വീതം. ഒടുവിൽ മൂന്നു റൺസിന് ഡൽഹിയുടെ അർഹിച്ച വിജയം.
സ്കോർ: കൊൽക്കത്ത 185/8, ഡൽഹി: 185/6 സൂപ്പർ ഒാവർ: ഡൽഹി: 10/1, കൊൽക്കത്ത: 7/1
നേരത്തേ, ആദ്യം ബാറ്റ്ചെയ്ത കൊൽക്കത്ത ആെന്ദ്ര റസലിെൻറയും (28 പന്തിൽ 62) ദിനേഷ് കാർത്തികിെൻറയും (50) അർധസെഞ്ച്വറിയിലാണ് പൊരുതാവുന്ന സ്കോറിലേക്കെത്തിയത്. 99 റൺസെടുത്ത പൃഥ്വി ഷായുടെ നേതൃത്വത്തിൽ തിരിച്ചടിച്ച ഡൽഹിക്ക് അവസാനത്തിൽ കാലിടറിയതാണ് അനായാസം ജയിക്കേണ്ട മത്സരം സൂപ്പർ ഒാവറിലേക്ക് നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.