മുംബൈ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയത് ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനുമാണെന്ന് ക്യാപ്റ്റൻ കൂൾ എം.എസ്. ധോണി തെളിയിച്ചു. െഎ.പി.എൽ കരിയറിലെ നാലാം സെഞ്ച്വറി കുറിച്ച വെറ്ററൻ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സെൻറ മികവിൽ ഹൈദരാബാദ് സൺ റൈസേഴ്സിനെതിരെ എട്ട് വിക്കറ്റിെൻറ തകർപ്പൻ ജയവുമായി െഎ.പി.എൽ 11ാം സീസൺ കിരീടം ചെന്നൈ സൂപ്പർ കിങ്സിെൻറ ഷെൽഫിലേക്ക്. തങ്ങളുടെ ഏഴാം ഫൈനലിനിറങ്ങിയ ധോണിപ്പടയുടെ മൂന്നാം കിരീടനേട്ടം കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്യാപ്റ്റൻ െകയ്ൻ വില്യംസണിെൻറയും (47), അവസാന ഒാവറുകളിൽ കൂറ്റനടികളുമായി നിറഞ്ഞുകളിച്ച യൂസുഫ് പത്താൻ (45 നോട്ടൗട്ട്) കാർലോസ് ബ്രാത്ത്വെയ്റ്റ് (21) എന്നിവരുടെ മികവിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. കിരീടമണിയാൻ 179 റൺസ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വാട്സനും (57 പന്തിൽ 117 നോട്ടൗട്ട്), സുരേഷ് റെയ്‌ന (32), അമ്പാട്ടി റായുഡു (16 നോട്ടൗട്ട്) എന്നിവർ ചേർന്ന് അനായാസം വിജയത്തിലെത്തിച്ചു.
ഫൈനലിൽ നാലുതവണ കിരീടം കൈവിട്ട ശീലമുള്ള ചെന്നൈക്ക് മറുപടി ബാറ്റിങ്ങിെൻറ തുടക്കം അത്ര അനായാസമായിരുന്നില്ല. ഹൈദരാബാദിെൻറ ടോട്ടലിനെ പിന്തുടരുേമ്പാൾ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചു. ആദ്യ ഒാവർ ഭുവനേശ്വർ കുമാർ മെയ്ഡനാക്കി. ആദ്യ ക്വാളിഫയർ ഹീറോ ഫാഫ് ഡുപ്ലെസിസിനെ (10) എളുപ്പം മടങ്ങി. പരിചയസമ്പന്നനായ സുരേഷ് റെയ്‌ന ക്രീസിലെത്തിയതോടെ വാട്‌സൺ താളം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അർധശതകം കടന്നതോടെ വാട്‌സൺ കൂടുതൽ ഹൈവാൾട്ടിൽ ജ്വലിച്ചുതുടങ്ങി.
സന്ദീപ് ശര്‍മ എറിഞ്ഞ 13ാം ഓവറില്‍ 27 റണ്‍സാണ് വാട്‌സൺ അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 117 റണ്‍സ് പടുത്തുയർത്തി. ഇതിനിടെ റെയ്‌നയെ (32) പുറത്താക്കി ബ്രാത്ത്‌വൈറ്റ് കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴേക്കും ചെന്നൈ സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു. റായുഡുവിനെ സാക്ഷിനിർത്തി അടിച്ചുകളിച്ച വാട്സൻ സീസണിലെ രണ്ടാം സെഞ്ച്വറിയും കുറിച്ചു. ബ്രാത്ത്വെയ്റ്റ് എറിഞ്ഞ 19ാം ഒാവറിെൻറ മൂന്നാംപന്ത് ബൗണ്ടറി പായിച്ച് റായുഡുവാണ് ചെന്നൈയുടെ വിജയറൺ കുറിച്ചത്.
Chennai are Super Kings. A fairytale comeback as @ChennaiIPL beat #SRH by 8 wickets to seal their third #VIVOIPL Trophy . This is their moment to cherish, a moment to savour. pic.twitter.com/ABMnOGiEkg
— IndianPremierLeague (@IPL) May 27, 2018
Champions! We are back! #WhistlePodu #Yellove #YelloveFinals #CSKvSRH pic.twitter.com/srsKXYXNgx
— Chennai Super Kings (@ChennaiIPL) May 27, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.