ന്യൂഡൽഹി: ലോക്ഡൗൺ സംബന്ധിച്ച് സർക്കാറിെൻറ പ്രഖ്യാപനത്തിനു പിന്നാലെ ഐ.പി.എല്ലി െൻറ ഭാവി തീരുമാനിക്കുമെന്ന് ബി.സി.സി.ഐ. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 29ൽനിന ്ന് ഏപ്രിൽ 15ലേക്ക് മാറ്റിവെച്ച ഐ.പി.എൽ സീസൺ റദ്ദാക്കാനാണ് കൂടുതൽ സാധ്യത.
ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കുമെങ്കിലും ഒഡിഷ, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതോടെ ഐ.പി.എൽ മത്സരങ്ങൾ മുടങ്ങുമെന്ന് ഉറപ്പായി. എങ്കിലും പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക പ്രഖ്യാപനം വരെ അന്തിമ തീരുമാനത്തിന് കാത്തിരിക്കാമെന്നാണ് ബോർഡ് തീരുമാനം.
റദ്ദാക്കാനും മാറ്റിവെക്കാനും സാധ്യതയുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവർ അടച്ചിട്ട വേദിയിൽ മത്സരം നടത്താമെന്ന നിർദേശവുമായി രംഗത്തുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു തീരുമാനത്തിന് ബോർഡ് തയാറാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.