ഹൈദരാബാദ്: വടക്കുംനാഥെൻറ മണ്ണിൽ പൂരത്തിന് കൊടിയേറുേമ്പാൾ മെറ്റാരു പൂരക്കാ ലത്തിന് ഇന്ന് കൊടിയിറക്കം. ലോകക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ മേളപ്രമാണിമാരും, ത ിടേമ്പറ്റുന്ന ഗജവീരന്മാരുമായി ഒന്നരമാസത്തിലേറെ നീണ്ടുനിന്ന കുട്ടി ക്രിക്കറ്റി െൻറ പെരും പൂരം. സിക്സും ബൗണ്ടറിയുംകൊണ്ടായിരുന്നു ആരാധക മനസ്സിലെ വെടിക്കെട്ടുക ൾ. അടിമുടി ത്രസിപ്പിക്കുന്ന വിജയങ്ങളും സങ്കടക്കണ്ണീരായ തോൽവികളുംകൊണ്ട് വർണങ്ങളുടെ കുടമാറ്റം തീർത്തു. എട്ടു ടീമുകളായി മാറ്റുരച്ച പോരാട്ടത്തിനൊടുവിൽ ഇന്ന് രണ്ടുപേരുടെ കലാശപ്പൂരം. നിലവിലെ ചാമ്പ്യന്മാരായ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും തമ്മിലാണ് കിരീടപ്പോരാട്ടം.
ഇരുവരും മൂന്നുതവണ ചാമ്പ്യന്മാരായിരുന്നവരെന്ന പ്രത്യേകതയുണ്ട്. ഇക്കുറി ആര് കിരീടമണിഞ്ഞാലും, അത് െഎ.പി.എല്ലിൽ ഏറ്റവുമേറെ ചാമ്പ്യന്മാരായവരുടെ സ്ഥാനാരോഹണമാവും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ. മുന്നിൽ മുംബൈ 12ാം സീസണിൽ അർഹരായ രണ്ട് ടീമുകളുടെ കലാശപ്പോരാട്ടമാണിത്. റൗണ്ട് ലീഗിൽ ഒമ്പത് ജയവുമായി 18 പോയൻറിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ മുംബൈയും ചെന്നൈയും. ആദ്യ ക്വാളിഫയറിൽ ചെന്നൈയെ കീഴടക്കിയായിരുന്നു മുംബൈയുടെ ഫൈനൽ പ്രവേശം.
എന്നാൽ, സ്വന്തം മണ്ണിൽ തോറ്റ ചെന്നൈ രണ്ടാം ക്വാളിഫയറിൽ ഡൽഹിെക്കതിരെ ഉയിർത്തെഴുന്നേറ്റു. പരിചയസമ്പത്തും, യുവത്വവും ഫോമുംതന്നെയാണ് ഇരു ടീമുകളുടെയും കരുത്ത്. െഎ.പി.എൽ ചരിത്രത്തിൽ മൂന്ന് കിരീടമാണ് ഇരുവരുടെയും സമ്പാദ്യം. എന്നാൽ, നാലു തവണ ഫൈനലിൽ തോറ്റുമടങ്ങിയതിെൻറ അധിക റെക്കോഡ് ധോണിപ്പടക്കുണ്ട്. എങ്കിലും ഇൗ സീസണിൽ മൂന്നുതവണ മുംബൈയോട് ഏറ്റുമുട്ടിയേപ്പാഴും ചെന്നൈക്ക് തോൽക്കാനായിരുന്നു വിധി. ആദ്യ പാദത്തിൽ മുംബൈയിൽ (37 റൺസ് ജയം), രണ്ടാം പാദത്തിൽ ചെന്നൈയിൽ (46). ഏറ്റവും ഒടുവിൽ ചെന്നൈയിലും (ആറ് വിക്കറ്റ്) മുംബൈയുടെ വിജയഭേരി.
വെറ്ററൻ പടയെന്ന പേരുേദാഷത്തിന് കളത്തിലെ ഉജ്ജ്വലപ്രകടനവുമായാണ് െചന്നൈ മറുപടി നൽകിയത്. ഇംറാൻ താഹിർ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയപ്പോൾ റൺവേട്ടയിൽ ധോണിയും ഡുെപ്ലസിസും സുരേഷ് റെയ്നയുമെല്ലാം ടീമിനെ നയിക്കുന്നു. പേസ് കരുത്താണ് മുംബൈയുടെ വജ്രായുധം. ലസിത് മലിംഗ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും ഫോമിലുണ്ട്. ബാറ്റിങ്ങിൽ രോഹിത് ശർമയും ഡിേകാക്കും നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.