​അഭ്യൂഹങ്ങൾക്ക്​ വിരാമം; െഎ.പി.എൽ ഇന്ത്യയിൽ തന്നെ

ന്യൂഡൽഹി: ​െഎ.പി.എൽ 12ാം സീസൺ ഇന്ത്യയിൽ നടത്തില്ലെന്ന അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ അഡ്‌ഹോക്ക് കമ്മിറ്റി. മാര് ‍ച്ച് 23ന്​ ഇന്ത്യയിൽ വെച്ച്​ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിന്​ പന്തെറിഞ്ഞ്​ തുടങ്ങും. സുപ്രീംകോടതി നിയോഗിച്ച് അഡ ്‌ഹോക്ക് കമ്മിറ്റിയുടെ അനുമതിയോടെയാണ് പുതിയ തീരുമാനം. പൊതുതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഐ.പി.എല്‍ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ മാറ്റിയേക്കുമെന്ന തരത്തിൽ വാർത്തകൾ വരികയും അത്​ വൻ വിവാദങ്ങൾക്ക്​ വഴിവെക്കുകയും ചെയ്​തിരുന്നു.

സീസണ്‍ ഇന്ത്യയിൽ വെച്ച്​ തന്നെ നടക്കുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഫിക്‌സ്ചര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടീമുകളുമായി കൂടിയാലോചിച്ച ശേഷമാകും ഷെഡ്യൂള്‍ പുറത്തുവിടുക. ലീഗ്​ വിദേശത്തു നടത്തുന്നതിനെ എതിർത്ത്​ വിവിധ ടീം അധികൃതർ രംഗത്ത്​ വന്നിരുന്നു. രാജ്യത്ത്​ നടത്തുന്നതിനേക്കാൾ കൂടുതൽ സാമ്പത്തികഭാരം വരുമെന്നായിരുന്നു അവരുടെ പരാതി.

എന്നാൽ മുൻ സീസണുകൾ അപേക്ഷിച്ച്​ ഇത്തവണ ​​െഎ.പി.എല്ലിന്​ ആവേശം കുറവായിരിക്കും. ക്രിക്കറ്റ്​ ലോകകപ്പ് അടുത്ത സാഹചര്യത്തിൽ വിവിധ ടീമുകളിൽ കളിക്കുന്ന വിദേശ താരങ്ങളിൽ ഭൂരിഭാഗവും സീസൺ അവസാനിക്കുന്നതിന്​ മു​േമ്പ വിട്ട്​ പോവാൻ സാധ്യതയുണ്ട്​. ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നേരത്തെ തന്നെ മടങ്ങുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - ipl in india-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.