കൊല്‍ക്കത്ത: 11ാം ഐ.പി.എൽ സീസണിലെ പ്ലേഒാഫ് എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന് റോയല്‍സും മുഖാമുഖം. ഈഡന് ഗാര്‍ഡന്‍സിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീമിന് വെള്ളിയാഴ്ചത്തെ രണ്ടാം ക്വാളിഫയറും വിജയിച്ച് ഫൈനലിന് യോഗ്യത നേടാൻ അവസരമുണ്ട്. 16 കളികളിൽനിന്ന് അത്രതന്നെ പോയൻറുമായി മൂന്നാംസ്ഥാനക്കാരായാണ് കൊൽക്കത്ത പ്ലേഒാഫിലെത്തിയത്.
അവസാന മത്സരത്തിൽ പോയൻറ് പട്ടികയിൽ മുമ്പൻമാരായ സൺറൈസേഴ്സിനെ തോൽപിച്ചതുൾെപ്പടെ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ച് തികഞ്ഞ ആത്മവിശ്വാസവുമായാണ് കാർത്തിക്കും സംഘവും പ്ലേഒാഫ് മത്സരങ്ങൾക്കിറങ്ങുന്നത്. എന്നാൽ, മറുവശത്ത് 14േപായൻറുമായി പട്ടികയിൽ നാലാംസ്ഥാനക്കാരായാണ് രാജസ്ഥാൻ കടന്നുകൂടിയത്. അവസാന മത്സരത്തിൽ ബംഗളൂരുവിനെ 30 റൺസിന് പരാജയപ്പെടുത്തിയതും പ്രധാന വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ച കിങ്സ് ഇലവൻ പഞ്ചാബ് അവസാന മത്സരത്തിൽ ചെന്നൈക്കെതിരെ പരാജയപ്പെട്ടതുമാണ് അവർക്ക് തുണയായി.
ഈ സീസണില്‍ രണ്ടുതവണയും രാജസ്ഥാനെ തകര്‍ത്തുവിടാന്‍ കഴിഞ്ഞത് കൊല്‍ക്കത്തക്ക് ആശ്വാസമാവുന്നു. മുന്‍നിരയില്‍ പതിവുപോലെ സുനില്‍ നരെയ്നും ക്രിസ് ലിന്നും മികച്ച തുടക്കം നല്കാനായാല് വന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ കൊൽക്കത്തക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ഫോമിലുള്ള ഒാപണർ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.