ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. കോവിഡ് പ്രതിസന്ധിയിൽ അനന്തമായി നീണ്ട െഎ.പി.എൽ ട്വൻറി20 ക്രിക്കറ്റ് മാമാങ്കം (ഇന്ത്യൻ പ്രീമിയർ ലീഗ്) സെപ്്റ്റംബറിൽ യു.എ.ഇയിൽ ആരംഭിക്കും. 19 ന് ആരംഭിക്കുന്ന ഗ്ലാമർ പോരാട്ടത്തിെൻറ കൊട്ടിക്കലാശം നവംബർ എട്ടിന് നടക്കും. ബി.സി.സി.െഎ വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നത്. അടുത്ത ആഴ്ച കൂടുന്ന െഎ.പി.എൽ ഗവേർണിങ് മീറ്റിങ്ങിൽ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും.
ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത് െഎ.പി.എൽ നടത്താനാവുമെന്ന് നേരത്തെ ബി.സി.സി.െഎ സൂചന നൽകിയിരുന്നു. ലോകകപ്പ് മാറ്റിവെക്കാൻ െഎ.സി.സി തീരുമാനിച്ചതോടെയാണ് െഎ.പി.എൽ, യു.എ.ഇയിൽ നടത്താൻ തീരുമാനമാവുന്നത്.
കോടികൾ ഒഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഇൗ വർഷം നടന്നില്ലെങ്കിൽ ബി.സി.സി.െഎക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നതിനാലാണ് എന്തു വിലകൊടുത്തും ടൂർണമെൻറ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.