ഐ.പി.എൽ അടച്ചിട്ട സ്​റ്റേഡിയത്തിലോ?

​ക്രിക്കറ്റ്​ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗി​​​െൻറ മേലും കോവിഡ്​ 19 കരിനിഴൽ വീഴ്​ ത്തുന്നു. അടച്ചിട്ട ​സ്​റ്റേഡിയങ്ങളിൽ മത്സരം നടത്തുന്നതിനെക്കുറിച്ച്​ ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്​.

ഐ.പി.എൽ 13ാം പതിപ്പി​​​െൻറ ഉദ്​ഘാടന മത്സരം മാർച്ച്​ 29ന്​ മുംബൈ ഇന്ത്യൻസും ​ചെന്നൈ സൂപ്പർ കിങ്​സും തമ്മിൽ മു​ംബൈ വാംഖഡെയിലാണ്​ നിശ്ചയിച്ചിരിക്കുന്നത്​. എന്നാൽ, മഹാരാഷ്​ട്രയിൽ മത്സരം നടത്താൻ അനുമതി നൽകില്ലെന്ന്​ സംസ്​ഥാന സർക്കാർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കൂടാതെ കർണാടക സർക്കാറും ബംഗളൂരുവിലെ മത്സരങ്ങൾ സംബന്ധിച്ച്​ ആശങ്കയുമായി രംഗത്തുവന്നിട്ടുണ്ട്​.

ഇതോടൊപ്പം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്ര കായിക മന്ത്രി റിജിജു പാര്‍ലമെന്റിന് പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ മത്സരങ്ങള്‍ നടത്താനൂ. മറ്റെന്തിനെക്കാളും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും റിജിജു പറഞ്ഞു. കളികള്‍ നിര്‍ത്തണമെന്നില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ എടുത്ത ശേഷമേ മത്സരങ്ങള്‍ നടത്താനാകൂ എന്നുമാണ്​ അദ്ദേഹം അറിയിച്ചത്​.

ഗാലറി ഒഴിച്ചിടുന്നതിനെതിരെ ബി.സി.സി.ഐ ആദ്യം നിലപാടെടുത്തിരുന്നു. പക്ഷെ, കോവിഡ്​ ഭീതി വർധിച്ചതും സർക്കാറുകൾ ആശങ്കയുമറിയിച്ചതോടെ അടച്ചിട്ട സ്​റ്റേഡിയത്തിൽ മത്സരം നടത്തുന്നതിന്​ സന്നദ്ധമാവാനാണ്​ സാധ്യത. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലും കാണികൾക്ക്​ പ്രവേശനമില്ല.

ഇത്​ കൂടാതെ ആദ്യ മത്സരങ്ങളിൽ വിദേശ താരങ്ങളും ഇടംപിടിക്കാൻ സാധ്യതയില്ല. ഏപ്രിൽ 15 വരെ വിദേശികൾക്ക്​ കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതിനാൽ സൂപ്പർ താരങ്ങൾക്കടക്കം വിട്ടുനിൽക്കേണ്ടി വരും. ഇത്​ ഐ.പി.എല്ലി​​​െൻറ തിളക്കം കുറക്കാൻ സാധ്യതയുണ്ട്​​.

അറുപതിലേറെ വിദേശികളാണ്​ വിവിധ ടീമുകളിലായിട്ടുള്ളത്​. ഐ.പി.എൽ ​ഗവേണിങ്​ ​കൗൺസിൽ മാർച്ച്​ 14ന്​ മുംബൈയിൽ ചേരുന്നുണ്ട്​. കാണികളും വിദേശ താരങ്ങളുമില്ലെങ്കിൽ ടൂർണമ​​െൻറ്​ മാറ്റിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ അന്നത്തെ മീറ്റിങ്ങിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്​ റിപ്പോർട്ട്​.

അതേസമയം, മറ്റു ടൂർണമ​​െൻറുകളുള്ളതിനാൽ ഏപ്രിൽ, മേയ്​ മാസങ്ങൾക്കുശേഷവും വിദേശ താരങ്ങളെ ലഭിക്കാൻ സാധ്യതയില്ല.

Tags:    
News Summary - is ipl will be take place in closed ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.