ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍

ലണ്ടന്‍: ഇംഗ്ളണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനായി ജോ റൂട്ടിനെ നിയമിച്ചു. അലസ്റ്റര്‍ കുക്ക് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച രാജിവെച്ചതിനു പിന്നാലെയാണ് പുതിയ ക്യാപ്റ്റനെ നിയമിച്ചത്. ബെന്‍ സ്റ്റോക്കാണ് വൈസ് ക്യാപ്റ്റന്‍. 59 ടെസ്റ്റില്‍ ഇംഗ്ളണ്ടിനെ നയിച്ച കുക്ക് കൂടുതല്‍ മത്സരങ്ങളിലെ ക്യാപ്റ്റന്‍സി റെക്കോഡുമായാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ 4-0ത്തിന് തോറ്റതോടെയായിരുന്നു പെട്ടെന്നുള്ള പിന്‍വാങ്ങല്‍. 2015 മുതല്‍ കുക്കിന്‍െറ വൈസ് ക്യാപ്റ്റനായ റൂട്ടിന് നാല് ഫസ്റ്റ് ക്ളാസ് മത്സരങ്ങളിലെ നായകത്വ പരിചയമേയുള്ളൂ. എങ്കിലും, ഇംഗ്ളണ്ടിന്‍െറ 80ാം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഏറ്റവും ഉചിതമായ തെരഞ്ഞെടുപ്പാണ് റൂട്ടിന്‍േറതെന്നായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രെയ്വ്സിന്‍െറ പ്രതികരണം. 53 കളിയില്‍ 4500 റണ്‍സ് നേടിയ റൂട്ടും പുതിയ ഉത്തരവാദിത്വത്തില്‍ ശുഭാപ്തി  പ്രകടിപ്പിച്ചു. 
Tags:    
News Summary - Joe Root replaces Cook as England test captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.