ന്യൂഡൽഹി: അടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ആരാണെന്ന് മുൻ കോച്ചും 1983ലെ ലോക ചാമ്പ്യൻ നായകനുമായ കപിൽ ദേവിെൻറ നേതൃത്വത്തിലെ സംഘം തീരുമാനിക്കും. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയാണ് ‘കോച്ച് ഹണ്ടിന്’ കപിലിെൻറ അഡ്ഹോക് സമിതിയെ ചുമതലപ്പെടുത്തിയത്.
മുൻ കോച്ച് അൻഷുമൻ ഗെയ്ക്വാദ്, വനിത ക്രിക്കറ്റർ ശാന്ത രംഗസ്വാമി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇൗ സംഘം തന്നെയായിരുന്നു വനിത കോച്ചായി ഡബ്ല്യു.വി. രാമനെ തിരഞ്ഞെടുത്തത്. ബി.സി.സി.െഎയുടെ ആവശ്യപ്രകാരമാണ് കപിലിെൻറ നേതൃത്വത്തിലുള്ള സംഘം സീനിയർ ടീം കോച്ചിങ് സംഘത്തെ തിരഞ്ഞെടുക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
നേരേത്ത വനിത കോച്ചിനെ അഡ്ഹോക് സമിതി തിരഞ്ഞെടുത്തതിെൻറ പേരിൽ സി.ഒ.എയിൽ ചെയർമാൻ വിനോദ് റായും അംഗം ഡയാന എഡുൽജിയും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണൻ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുക്കേട്ടയെന്നായിരുന്നു ഡയാനയുടെ നിലപാട്. ഇവരായിരുന്നു രവി ശാസ്ത്രിയെ നിയമിച്ചത്.
എന്നാൽ, ഭിന്നതാൽപര്യ വിവാദത്തെ തുടർന്ന് സചിനും ഗാംഗുലിയും ഉപദേശക സമിതിയിൽനിന്ന് രാജിവെക്കുകയും ലക്ഷ്മണൻ പിൻവാങ്ങുകയും ചെയ്തതോടെ സി.എ.സിയുടെ ഭാവിതന്നെ ആശങ്കയിലായി. പുതിയ സമിതിയെ കണ്ടെത്തിയിട്ടുമില്ല. ഇതോടെയാണ് കപിലിെൻറ നേതൃത്വത്തിലുള്ള അഡ്ഹോക് സമിതിക്കുതന്നെ അടുത്ത ദൗത്യവും നൽകാൻ തീരുമാനമായത്. ലോകകപ്പ് സെമിഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ബി.സി.സി.െഎ പുതിയ പരിശീലകരെ തേടി ചൊവ്വാഴ്ച അപേക്ഷ ക്ഷണിച്ചു.
ജൂൈല 30നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം. മുഖ്യ പരിശീലകൻ, സപ്പോർട്ടിങ് സ്റ്റാഫ്, ബൗളിങ്, ഫീൽഡിങ്, ബാറ്റിങ് കോച്ച് എന്നീ സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചത്. മുഖ്യ കോച്ച് സ്ഥാനത്തേക്കുള്ള അപേക്ഷകർ 60 കവിയാത്തവരും ടെസ്റ്റ് പദവിയുള്ള രാജ്യത്തെ രണ്ടു വർഷം പരിശീലിപ്പിച്ചവരുമായിരിക്കണം. അല്ലെങ്കിൽ മൂന്നുവർഷം അസോസിയേറ്റ് ടീം/െഎ.പി.എൽ/എ ടീം എന്നിവയുടെ പരിശീലകനാകണം. കൂടാതെ 30 ടെസ്റ്റ്, 50 ഏകദിനം എന്നിവ കളിച്ചിരിക്കണം.
രവി ശാസ്ത്രിക്കു കീഴിലുള്ള സമിതിയുടെ കാലാവധി 45 ദിവസം നീട്ടി സെപ്റ്റംബർ മൂന്നുവരെ പുതുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.