മുംബൈ പുറത്തായതിൽ ഒരുപാട്​ സന്തോഷമെന്ന്​ പ്രീതി സിൻറ​; ശേഷം സംഭവിച്ചത്​ VIDEO

ഐ.പി.എല്‍ പ്ലേ ഓഫ് ലൈനപ്പിൽ ഹൈദരബാദ്,ചെന്നൈ, കൊല്‍ക്കത്ത എന്നിവര്‍ക്കൊപ്പം രാജസ്ഥാനും അവസാന നാലില്‍ ഇടം നേടിയതോടെ. മുംബൈ, പഞ്ചാബ് ടീമുകള്‍ പുറത്തായി. പ്ലേഒാഫ്​ പ്രതീക്ഷയോടെ ഇറങ്ങിയ മുംബൈ ഡല്‍ഹിക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ചെന്നൈക്കെതിരായി ആയിരുന്നു പഞ്ചാബി​​​​െൻറ പരാജയം.

മുംബൈ പുറത്തായതും പഞ്ചാബി​​​െൻറ ഉടമയായ ബോളിവുഡ്​ താരം പ്രീതി സിൻറ മതിമറന്ന്​ സന്തോഷിച്ചു. ചെന്നൈക്കെതിരായ മത്സരത്തിനിടെ അവർ​ ‘മുംബൈ പുറത്തായതിൽ ഒരുപാട്​ സന്തോഷമെന്ന്’​ കൂടെയുണ്ടായിരുന്ന ഒരാളോട്​ പറയുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​. മുംബൈക്ക്​ പിന്നാലെ ചെന്നൈയോ​ട്​ പരാജയപ്പെട്ട്​ പ്രീതി സിൻറയുടെ പഞ്ചാബും പ്ലേഒാഫ്​ കാണാതെ പുറത്തായി. ഇതോടെ മുംബൈ ആരാധകർ പ്രീതിയെ ട്രോളി​ക്കൊണ്ട്​ രംഗത്തെത്തുകയും ചെയ്​തു.

Tags:    
News Summary - Kings XI Punjab Co-Owner Preity Zinta Caught Saying Very Happy After Mumbai Indians Fail-SPORTS NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.