ഇന്ദോർ: പ്ലേഒാഫ് സ്വപ്നവുമായിറങ്ങിയ പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തിയ ബംഗളൂരുവിന് 10 വിക്കറ്റിെൻറ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉമേഷ് യാദവ് നയിച്ച ബംഗളൂരു ബൗളിങ് ആക്രമണത്തിന് മുന്നിൽ കളിമറന്നപ്പോൾ 15.1 ഒാവറിൽ 88 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനെ ഒാപണർമാരായ വിരാട് കോഹ്ലിയും (28 പന്തിൽ 48), പാർഥിവ് പേട്ടലും (22 പന്തിൽ 40) 8.1 ഒാവറിൽ വിജയത്തിലെത്തിച്ചു. അപ്രതീക്ഷിത തോൽവി പഞ്ചാബിെൻറ േപ്ലഒാഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതേസമയം, പിൻനിരയിലായിരുന്ന ബംഗളൂരുവിന് ജയം പുതുജീവനായി.
ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി കെ.എല്‍. രാഹുലും (21) ക്രിസ്ഗെയ്ലും (18) ചേര്‍ന്ന് പ്രതീക്ഷയോടെയാണ് തുടക്കം നൽകിയത്. എന്നാല്‍, അഞ്ചാം ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവ് ഇരുവരെയും പുറത്താക്കി കളി തിരിച്ചു. രാഹുലിനെ കോളിന് ഗ്രാന്ഡ്ഹാമിെൻറയും ഗെയ്ലിനെ മുഹമ്മദ് സിറാജിെൻറയും കൈകളിലെത്തിച്ചാണ് ഉമേഷ് ഇരട്ട പ്രഹരമേൽപിച്ചത്.
കരുൺ നായർ അടുത്ത ഒാവറിൽ മുഹമ്മദ് സിറാജിന് വിക്കറ്റ് നൽകി മടങ്ങി (1). പിന്നാലെ പ്രതീക്ഷകളുടെ ഭാരവുമായെത്തിയ ആരോൺ ഫിഞ്ചിനും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടേയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് (2), മായങ്ക് അഗര്‍വാള്‍ (2) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ഫിഞ്ചിനെ കോഹ്ലിയുടെ കൈകളിലെത്തിച്ച് മുഇൗൻ അലി പഞ്ചാബിെൻറ നില പരുങ്ങലിലാക്കി. സ്കോർബോർഡ് അപ്പോൾ 11.5 ഓവറില്‍ 78-6 എന്ന നിലയിലായി.
12ാം ഒാവറിൽ ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനും (0), ആന്‍ഡ്ര്യൂ ടൈയും (0) വന്നപോലെ മടങ്ങി. വാലറ്റക്കാരായ മോഹിത് ശര്‍മയും (3) അങ്കിത് രജ്പൂതും (1) റണ്ണൗട്ടായതോടെ പഞ്ചാബ് സ്കോർ 88ൽ അവസാനിച്ചു. യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.