കൊൽക്കത്ത: ബോളിവുഡ് താരം ഷാരൂഖ് ഖാൻെറ ഉടമസ്ഥതയിലുളള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിൻെറ സ്വപ്ന പദ്ധതിയായ ‘ദ ഹൻഡ്രഡിൽ’ മുതൽ മുടക്കാനൊരുങ്ങുന്നു. കോവിഡ് മൂലം നീട്ടിവെച്ച ടൂർണമെൻറിനെക്കുറിച്ച് പഠിച്ച ശേഷം നിക്ഷേപം നടത്തുന്നത് ആലോചിക്കുമെന്ന് കെ.കെ.ആർ സി.ഇ.ഒ വെങ്കി മൈസൂർ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലിനോട് വ്യക്തമാക്കി.
രണ്ട് വട്ടം ഐ.പി.എൽ കിരീടമുയർത്തിയ കൊൽക്കത്ത 2015ൽ കരീബിയൻ പ്രീമിയർ ലീഗിലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ റെഡ് സ്റ്റീലിനെ സ്വന്തമാക്കിയിരുന്നു. ട്രിൻബാഗോ നൈറ്റ്റൈഡേഴ്സ് എന്ന് പേരുമാറിയ ടീം 2017ലും 2018ലും ലീഗിൽ വെന്നിക്കൊടി പാറിച്ചു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തുടങ്ങാനിരുന്ന ഗ്ലോബൽ ടി20 ലീഗിലെ കേപ്ടൗൺ ഫ്രാെഞ്ചെസി കെ.കെ.ആർ സ്വന്തമാക്കിയെങ്കിലും 2017ൽ ടൂർണമെൻറ് വെളിച്ചം കാണാതെ ഉപേക്ഷിച്ചു.
100 പന്തുകൾ വീതമുള്ള ഹണ്ട്രഡ് ലീഗിൽ 18 കൗണ്ടി ക്ലബുകളല്ലാതെ എട്ട് പുതിയ ഫ്രാഞ്ചൈസികളെയാണ് ഇംഗ്ലീഷ് ബോർഡ് അവതരിപ്പിക്കുന്നത്. ജൂലൈയിൽ നടക്കേണ്ടിയിരുന്ന ടുർണമെൻറ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021ലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.