ന്യൂഡൽഹി: കരൺ ജോഹർ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയായ കോഫി വിത്ത് കരണിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തി യതിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലിനും ഹാർദിക് പാണ്ഡ്യക്കും 20 ലക്ഷം പിഴ. ബി.സി.സി.ഐയാണ് ശിക്ഷ വിധിച്ചത്. ഇരുവരോടും അർധ സൈനികരുടെ 10 വിധവകൾക്ക് ഒരോ ലക്ഷം വീതം നൽകാൻ ബി.സി.സി.ഐ നിർദേശിച്ചു. കാഴ്ചപരിമിതിയുള്ളവരുടെ ക്രിക്കറ്റിൻെറ വികസനത്തിനായി 10 ലക്ഷവും നൽകാൻ നിർദേശിച്ചിട്ടുണ്ട്.
നാലാഴ്ചക്കകം പണം നൽകണമെന്നാണ് ബി.സി.സി.ഐ ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. അത് നൽകാതിരിക്കുകയാണെങ്കിലും താരങ്ങളുടെ മാച്ച് ഫീസിൽ നിന്ന് തുക ഈടാക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ എല്ലാവർക്കും മാതൃകയാവേണ്ട വ്യക്തികളാണെന്നും ഇവരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
ഇരുവരും ക്ഷമ ചോദിച്ചുവെന്നത് നടപടിയിൽ നിന്ന് ഒഴിവാകാൻ തക്കതായ കാരണമല്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.