ലണ്ടൻ: ഇന്ത്യൻ ടീം നാട്ടിലെത്തിയാലുടൻ ലോകകപ്പിെല പ്രകടനം വിലയിരുത്താൻ റിവ്യ ൂ യോഗം വിളിക്കാനൊരുങ്ങി ബി.സി.സി.െഎ ഭരണസമിതി. ക്യാപ്റ്റൻ വിരാട് കോഹ്ലി, കോച്ച് രവി ശാസ്ത്രി, ഭരണസമിതി അംഗങ്ങളായ വിനോദ് റായ്, ഡയാന എഡുൽജി, ലെഫ്. ജനറൽ രവി തോട്കെ എന്നിവർ പെങ്കടുക്കും. സെമിയിലെ ഇന്ത്യയുടെ തോൽവിക്ക് കാരണമായി എന്ന നിലയിൽ മുൻ താരങ്ങളടക്കം വിമർശിച്ച എം.എസ്. ധോണിയെ ബാറ്റിങ് ഒാർഡറിൽ ഏഴാമനാക്കി ഇറക്കിയ തീരുമാനത്തിന് കോഹ്ലിയും ശാസ്ത്രിയും ഉത്തരം നൽകേണ്ടിവരും. ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാറാണ് ഇൗ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
അമ്പാട്ടി റായുഡുവിെൻറ രാജിക്കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. സമീപകാലത്ത് ഏകദിനങ്ങളിലും െഎ.പി.എല്ലിലും ശോഭിക്കാതിരുന്ന ദിനേഷ് കാർത്തിക്കിനെ മൂന്നാം വിക്കറ്റ് കീപ്പറായി ടീമിലെടുത്ത കാര്യവും ചർച്ചയാകും. അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ട്വൻറി20 ലോകകപ്പ് സംബന്ധിച്ച് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദുമായും ഭരണസമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.