അക്ഷരാർഥത്തിൽ ഇത് പുതിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. വർഷങ്ങളായി കൊൽക്കത്തയുടെ മുഖമായിരുന്ന നായകൻ ഗൗതം ഗംഭീറിനെയും യൂസഫ് പത്താനെയും മനീഷ് പാണ്ഡെയുമെല്ലാം തഴഞ്ഞാണ് അവർ പുതിയ സീസണ് ഒരുങ്ങുന്നത്. ഗംഭീറിന് പകരം നായകസ്ഥാനം ഏൽപിക്കാൻ പറ്റിയ താരങ്ങളില്ലെന്നതാണ് ഷാറൂഖ് ഖാെൻറ ടീമിെൻറ പോരായ്മ.
നായക സ്ഥാനത്ത് അത്ര അനുഭവസമ്പത്തില്ലാത്ത ദിനേഷ് കാർത്തികിനെയാണ് അവരോധിച്ചിരിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ ഇന്നിങ്സിലൂടെ ഹീറോ ആയ കാർത്തികിൽനിന്ന് കൊൽക്കത്ത ഏറെ പ്രതീക്ഷിക്കുന്നുവെന്നാണ് പുതിയ നിയോഗം സൂചിപ്പിക്കുന്നത്. റോബിൻ ഉത്തപ്പയാണ് െകാൽക്കത്തയുടെ കുന്തമുന. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഉത്തപ്പയെ വിക്കറ്റിന് പിന്നിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാർത്തികായിരിക്കും വിക്കറ്റ് കീപ്പർ.
കോടികൾ മുടക്കി ടീമിെലത്തിച്ച മിച്ചൽ സ്റ്റാർക്കിെൻറ പരിക്കാണ് കൊൽക്കത്തക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. 9.4 കോടിയാണ് സ്റ്റാർക്കിനുവേണ്ടി അവർ മാറ്റിവെച്ചത്. സ്റ്റാർക്ക് െഎ.പി.എല്ലിനുണ്ടാവില്ലെന്നുറപ്പായിട്ടുണ്ട്. സ്റ്റാർക്കിന് പകരക്കാരനായി ഇംഗ്ലീഷ് താരം ടോം കുറാനെയാണ് ടീമിൽ എത്തിച്ചിരിക്കുന്നത്. സുനിൽ നരെയ്െൻറ കാര്യവും കട്ടപ്പുറത്താണ്. പാകിസ്താൻ സൂപ്പർ ലീഗിനിടെ ബൗളിങ് ആക്ഷനിൽ സംശയം തോന്നിയ നരെയ്ൻ െഎ.സി.സിയുടെ നിരീക്ഷണത്തിലാണ്. എങ്കിലും, അദ്ദേഹം ടീമിനൊപ്പം ചേർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നരെയ്ൻ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. നരെയ്നും കൂടി കളിച്ചാൽ കുൽദീപ് യാദവും പിയൂഷ് ചൗളയുമടങ്ങുന്ന സ്പിൻ ഡിപ്പാർട്മെൻറ് ശക്തമാകും.
കഴിഞ്ഞ സീസണിലുണ്ടായിരുന്ന ഉമേഷ്് യാദവ്, ഷാക്കിബുൽ ഹസൻ, സൂര്യകുമാർ യാദവ് എന്നിവരും ഇക്കുറിയില്ല. അണ്ടർ-19 താരങ്ങളുടെ സാന്നിധ്യം കൊൽക്കത്തയെ ശ്രദ്ധേയമാക്കുന്നു. കൗമാര ലോകകപ്പിൽ തിളങ്ങിയ അതിവേഗ ബൗളർ കമലേഷ് നാഗർകോട്ടിയും ശിവം മാവിയും ബാറ്റ്സ്മാൻ ശുഭ്മാൻ ഗിലും അവസരം പാർത്തിരിക്കുകയാണ്. ജാക്വസ് കാലിസാണ് പരിശീലകൻ.
ടീം കൊൽക്കത്ത
ബാറ്റ്സ്മാൻ
ദിനേഷ് കാർത്തിക് (ക്യാപ്റ്റൻ) റോബിൻ ഉത്തപ്പ ക്രിസ് ലിൻ നിതീഷ് റാണ ഇശാങ്ക് ജഗ്ഗി ശുഭ്മാൻ ഗിൽ കാമറൂർ ഡെൽപോർട്ട് റിങ്കു സിങ് അപൂർവ് വാങ്കാഡെ.
ബൗളർ
പിയൂഷ് ചൗള കുൽദീപ് യാദവ് മിച്ചൽ ജോൺസൺ വിനയ് കുമാർ ശിവം മാവി.
ഒാൾ റൗണ്ടർ
ആന്ദ്ര റസൽ സുനിൽ നരെയ്ൻ കമലേഷ് നാഗർകോട്ടി ജാവൻ സീർലെസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.