കൊൽക്കത്ത: രാജസ്ഥാൻ റോയൽസിനെതിരായ നിർണായക മത്സരത്തിൽ തെൻറ െഎ.പി.എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് പ്രചോദനമായത് ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിെൻറ സാന്നിധ്യമാണെന്ന് കുൽദീപ് യാദവ്.
നാല് ഒാവറിൽ 20 റൺസ് മാത്രം വഴങ്ങി നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപിെൻറ മികവിലാണ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ കൊൽക്കത്ത പിടിച്ചുകെട്ടിയത്. തെൻറ ആദ്യ ഓവറിൽ രാജസ്ഥാൻ നായകൻ അജിൻക്യ രഹാനെയെ വീഴ്ത്തി തുടങ്ങിയ കുൽദീപ് പിന്നീട് മികച്ച ഫോമിലുള്ള ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, സറ്റുവർട്ട് ബിന്നി എന്നിവരുടെയും വിക്കറ്റുകൾ പിഴുതു.
ഒാപണർ ബട്ലറിെൻറയും രഹാനെയുടെയും വിക്കറ്റുകളാണ് മത്സരത്തിൽ നിർണായകമായത്. രാജസ്ഥാനെ 144 റൺസിന് ഒാൾഒൗട്ടാക്കിയ കൊൽക്കത്ത വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.