തുടക്കം മോശം, ഒടുക്കം ദുരന്തം; ഇന്ത്യ 189ന്​ പുറത്ത്​

ബം​ഗ​ളൂ​രു: പു​ണെ മാ​റി ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി  സ്​​റ്റേ​ഡി​യ​മാ​യി, സ്​​റ്റീ​വ​ൻ ഒ​കീ​ഫെ​ക്ക്​ പ​ക​രം  ന​താ​ൻ ലി​യോ​ണാ​യി. ഇ​തി​നി​ട​യി​ൽ ഒ​രു  കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ മാ​ത്രം. ധീ​ര​മാ​യ ചെ​റു​ത്തു​നി​ൽ​പ്​​  ന​ട​ത്തി​യ ഇ​ന്ത്യ​ൻ ഒാ​പ​ണ​ർ ലോ​കേ​ഷ്​ രാ​ഹു​ലി​‍െൻറ 90 റ​ൺ​സ്​. ബാ​ക്കി​യെ​ല്ലാം പ​ഴ​യ  തി​ര​ക്ക​ഥ​യി​ൽ നാ​യ​ക​ർ മാ​റി​യൊ​രു ആ​വ​ർ​ത്ത​നം.  പു​ണെ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞി​റ​ങ്ങി​യ വി​രാ​ട്​ കോ​ഹ്​​ലി​യെ​യും  സം​ഘ​ത്തെ​യും 189 റ​ൺ​സി​ൽ ചു​രു​ട്ടി​ക്കെ​ട്ടി  ബം​ഗ​ളൂ​രു​വി​ലെ ര​ണ്ടാം ടെ​സ്​​റ്റി​ലും ആ​സ്​​ട്രേ​ലി​യ  മേ​ധാ​വി​ത്വ​മു​റ​പ്പി​ച്ചു. ഒ​ന്നാം ദി​നം ക​ളി  അ​വ​സാ​നി​ക്കു​​േ​മ്പാ​ൾ ഇ​ന്ത്യ​ൻ ടോ​ട്ട​ലി​ന്​ മ​റു​പ​ടി  ആ​രം​ഭി​ച്ച ഒാ​സീ​സ്​ വി​ക്ക​റ്റൊ​ന്നും ന​ഷ്​​ട​മാ​വാ​തെ  40 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്​. പ്ര​വ​ച​നാ​തീ​ത​മാ​യി മാ​റി​യ  പി​ച്ചി​ൽ ഇ​നി​യെ​ന്തെ​ല്ലാ​മെ​ന്ന്​ ഇ​ന്ന​റി​യാം.

ഒ​ന്നാം ടെ​സ്​​റ്റി​ൽ ഇ​ന്ത്യ​യു​ടെ അ​ന്ത​ക​നാ​യി മാ​റി​യ  സ്​​റ്റീ​വ​ൻ ഒ​കീ​ഫെ​യെ പ​ഠി​ച്ച്​ പെ​രു​മാ​റു​ന്ന​തി​ൽ  ആ​തി​ഥേ​യ ബാ​റ്റി​ങ്​​ വി​ജ​യി​ച്ചെ​ങ്കി​ലും, ആ  ​ക​രു​ത​ൽ ന​താ​ൻ ലി​യോ​ണി​ന്​ മു​ന്നി​ൽ ന​ഷ്​​ട​മാ​യി.  ആ​തി​ഥേ​യ​രെ അ​ടി​മു​ടി വ​ട്ടം​ക​റ​ക്കി​യ ലി​യോ​ണി​ന്​  മു​ന്നി​ൽ മു​ൻ​നി​ര​യി​ലെ​യും വാ​ല​റ്റ​ത്തെ​യു​മാ​യി  എ​ട്ടു​പേ​ർ ആ​യു​ധം​വെ​ച്ച്​  കീ​ഴ​ട​ങ്ങി. 22.2 ഒാ​വ​റി​ൽ  50 റ​ൺ​സ്​ വ​ഴ​ങ്ങി​യാ​ണ്​ ലി​യോ​ൺ ക​രി​യ​റി​ലെ  ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്​. ഒ​കീ​െ​ഫ​യും (ക​രു​ൺ നാ​യ​ർ), മി​ച്ച​ൽ സ്​​റ്റാ​ർ​കും  (അ​ഭി​ന​വ്​ മു​കു​ന്ദ്​ ) ഒാ​രോ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.  തു​ട​ക്ക​ത്തി​ൽ ബാ​റ്റി​ങ്ങി​ന്​ വ​ഴി​യൊ​രു​ക്കി​യ പി​ച്ച്​,  ഉ​ച്ച ക​ഴി​ഞ്ഞ്​ ടേ​ൺ ക​ണ്ടെ​ത്തി​യ​തോ​ടെ ക​ളി  വ​ഴി​തി​രി​ഞ്ഞു. ര​ണ്ടി​ന്​ 72 എ​ന്ന നി​ല​യി​ൽ ഉ​ച്ച​പി​രി​ഞ്ഞ ഇ​ന്ത്യ അ​ടു​ത്ത സെ​ഷ​ൻ അ​വ​സാ​നി​ക്കും​മു​േ​മ്പ ത​ക​ർ​ച്ച​യു​ടെ വ​ഴി​യി​ലാ​യി. ചാ​യ​ക്ക്​ പി​രി​യു​ േമ്പാ​ൾ 168/5 എ​ന്ന നി​ല​യി​ലും, അ​ടു​ത്ത 12 ഒാ​വ​റി​നു​ള്ളി​ൽ ഒാ​ൾ ഒൗ​ട്ടാ​വു​ക​യും ചെ​യ്​​തു.
 

പേ​ടി​ച്ച്​ വി​റ​ച്ച്​ ഇ​ന്ത്യ,
സ​ധൈ​ര്യം ലോ​കേ​ഷ്​ രാ​ഹു​ൽ

ഒ​ന്നാം ടെ​സ്​​റ്റി​ലെ ടീ​മി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ക​ട്ടാ​യം​പ​റ​ഞ്ഞ കോ​ച്ച്​ അ​നി​ൽ കും​െ​ബ്ല​യും ക്യാ​പ്​​റ്റ​ൻ  വി​രാ​ട്​ കോ​ഹ്​​ലി​യും ശ​നി​യാ​ഴ്​​ച രാ​വി​ലെ  എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു. ജ​യ​ന്ത്​ യാ​ദ​വി​നെ  ഒ​ഴി​വാ​ക്കി മ​ല​യാ​ളി താ​രം ക​രു​ൺ നാ​യ​ർ​ക്ക്​ ഇ​ടം​ന​ൽ​കി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും മു​ൻ​താ​ര​ങ്ങ​ളു​ടെ​യും മു​റ​വി​ളി​ക്ക്​ കോ​ച്ചും ക്യാ​പ്​​റ്റ​നും  ചെ​വി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, മ​റ്റൊ​രു  മാ​റ്റ​ത്തി​നും നി​ർ​ബ​ന്ധി​ത​രാ​യി. പ​രി​ക്കേ​റ്റ ഒാ​പ​ണ​ർ  മു​ര​ളി വി​ജ​യി​നു പ​ക​രം അ​ഭി​ന​വ്​ മു​കു​ന്ദ്​ എ​ത്തി. ​ആ​ദ്യ ദി​നം ബാ​റ്റി​ങ്ങി​നെ തു​ണ​ക്കു​മെ​ന്ന്​  പ്ര​തീ​ക്ഷി​ച്ച പി​ച്ചി​ൽ ടോ​സി​ലെ ജ​യം  ഇ​ന്ത്യ​ക്കാ​യി​രു​ന്നു. മ​ന​സ്സി​ൽ ക​രു​തി​യ​പോ​ലെ  ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി. പ​ക്ഷേ, പേ​സി​ലാ​യി​രു​ന്നു  ഒാ​സീ​സ്​ തു​ട​ങ്ങി​യ​ത്​.

ഹേ​സ​ൽ​വു​ഡും മി​ച്ച​ൽ സ്​​റ്റാ​ർ​കും. വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക്​  മൂ​ന്നാം ഒാ​വ​റി​ൽ​ത​ന്നെ വി​ക്ക​റ്റ്​ ന​ഷ്​​ട​മാ​യി. സ്​​റ്റാ​ർ​കി​െൻറ ഫു​ൾ​ടോ​സ്​ പ​ന്തി​ൽ വി​ക്ക​റ്റി​ന്​ മു​ന്നി​ൽ  കു​രു​ങ്ങി അ​ഭി​ന​വ്​ മു​കു​ന്ദ്​ (0) പു​റ​ത്തേ​ക്ക്​. ര​ണ്ടാം  വി​ക്ക​റ്റി​ൽ ​രാ​ഹു​ലും പു​ജാ​ര​യും അ​തി​ജാ​ഗ്ര​ ത​യോ​ടെ​യാ​ണ്​ ക​ളി​ച്ച​ത്​. ഒ​കീ​​ഫെ​യു​ടെ പ​ന്തു​ക​ളെ  പ്ര​തി​രോ​ധി​ച്ചും, ലി​യോ​ണി​നെ അ​ടി​ക്കാ​നും ശ്ര​മി​ച്ച്​  ഒ​ച്ചി​െൻറ വേ​ഗ​ത്തി​ൽ മാ​ത്രം സ്​​കോ​ർ ചെ​യ്​​തു. 14  പ​ന്ത്​ നേ​രി​ട്ട​ശേ​ഷ​മാ​ണ്​ പു​ജാ​ര ആ​ദ്യ റ​ൺ  നേ​ടി​യ​ത്​. 27ാം പ​ന്തി​ൽ ര​ണ്ടാം റ​ൺ. ഒ​കീ​ഫെ​യു​ടെ  ക്ഷ​മ പ​രീ​ക്ഷി​ച്ച​വ​ർ വ​ല്ല​പ്പോ​ഴും ബൗ​ണ്ട​റി പ​റ​ത്തി  നി​ല​യു​റ​പ്പി​ക്കാ​ൻ​ ശ്ര​മി​ച്ചു. പ​ക്ഷേ, ഉ​ച്ച​പി​രി​യും​മു​േ​മ്പ പു​ജാ​ര (66 പ​ന്തി​ൽ 17) ഹാ​ൻ​ഡ്​​സ​്​​കോ​മ്പി​ന്​  പി​ടി​കൊ​ടു​ത്ത്​ മ​ട​ങ്ങി.

ഇ​ട​വേ​ള ക​ഴി​ഞ്ഞാ​ണ്​  ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി​യെ​ത്തി​യ​ത്​. അ​തി​ജാ​ഗ്ര​ത​യി​ലാ​യി​രു​ന്ന ക്യാ​പ്​​റ്റ​ൻ സ്​​റ്റാ​ർ​കി​നെ  ബൗ​ണ്ട​റി ക​ട​ത്തി. പ​ക്ഷേ, മേ​ധാ​വി​ത്വം  നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. 17 പ​ന്തി​ൽ  12 റ​ൺ​സു​മാ​യി ലി​യോ​ണി​െൻറ മു​ന്നി​ൽ കു​രു​ങ്ങി.  ഡി.​ആ​ർ.​എ​സ്​ ന​ൽ​കി​യെ​ങ്കി​ലും അ​മ്പ​യ​റു​ടെ  തീ​രു​മാ​നം പി​ഴ​ച്ചി​ല്ല. അ​ടു​ത്ത വി​ക്ക​റ്റി​ൽ രാ​ഹു​ലി​ന്​  കൂ​ട്ടാ​യെ​ത്തി​യ അ​ജി​ൻ​ക്യ ര​ഹാ​നെ (17)  ലി​യോ​ണി​നെ ചാ​ടി​യി​റ​ങ്ങി അ​ടി​ക്കാ​നു​ള്ള  ശ്ര​മ​ത്തി​ൽ സ്​​റ്റം​പ്​​ഡ്​. അ​ഞ്ചാം വി​ക്ക​റ്റി​ൽ മ​ല​യാ​ളി  താ​രം ക​രു​ൺ നാ​യ​ർ ക്രീ​സി​ലെ​ത്തി​യ​തോ​ടെ  പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും ത​ളി​ർ​ത്തു. ഒ​കീ​ഫെ​യെ​യും  സ്​​റ്റാ​ർ​കി​നെ​യും മ​നോ​ഹ​ര​മാ​യി നേ​രി​ട്ട ക​രു​ൺ 39  പ​ന്തി​ൽ 26 റ​ൺ​സെ​ടു​ത്തു​നി​ൽ​ക്കെ ഒ​കീ​ഫെ​യു​ടെ  പ​ന്തി​ൽ​ത​ന്നെ സ്​​റ്റം​പ്​ ചെ​യ്​​ത്​ പു​റ​ത്താ​ക്ക​പ്പെ​ട്ടു.  അ​ഞ്ചി​ന്​ 156. പി​ന്നെ കൂ​ട്ട​വീ​ഴ്​​ച​യാ​യി​രു​ന്നു. ഒ​ന്നി​നു  പി​ന്നാ​ലെ ഒ​ന്നാ​യി പ​വി​ലി​യ​നി​ലേ​ക്കു​ള്ള യാ​ത്ര.  വ​ൻ ത​ക​ർ​ച്ച​ക്കി​ട​യി​ലും ​െപാ​രു​തി​ക്ക​ളി​ച്ച രാ​ഹു​ലി​ന്​  ക​രി​യ​റി​ലെ അ​ഞ്ചാം ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി​യി​ലേ​ക്ക്​  കൂ​ട്ടു​ചേ​രാ​ൻ ആ​രു​മി​ല്ലാ​തെ പോ​യി. ഒ​മ്പ​താ​മ​നാ​യി  രാ​ഹു​ൽ ​ലി​യോ​ണി​നു​ത​ന്നെ വി​ക്ക​റ്റ്​ സ​മ്മാ​നി​ച്ചു. ഉ​ച്ച​ക​​ഴി​ഞ്ഞ​തോ​ടെ പി​ച്ചി​ൽ ഒാ​സീ​സ്​ സ്​​പി​ന്ന​ർ​മാ​ർ​ക്ക്​ പ​ന്ത്​ ടേ​ൺ​ചെ​യ്യാ​ൻ  ക​ഴി​ഞ്ഞ​താ​ണ്​ മു​ൻ​തൂ​ക്ക​മാ​യ​ത്​.

Tags:    
News Summary - Live Cricket Score of India vs Australia, 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.