ന്യൂഡല്‍ഹി: ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കുന്ന ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയാറാകാത്ത ബി.സി.സി.ഐയെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ലോധ കമീഷന്‍ സുപ്രീംകോടതിയില്‍. ബി.സി.സി.ഐയുടെ കാര്യനിര്‍വഹണം പരിശോധിക്കാന്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയെ നിയോഗിക്കണമെന്നും ബി.സി.സി.ഐയെ പിരിച്ചുവിടണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ‘ലോധ ശിപാര്‍ശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത മുഴുവന്‍ ഭാരവാഹികളെയും സംസ്ഥാന അസോസിയേഷനുകളെയും അയോഗ്യരാക്കണം.
പകരം ഭരണച്ചുമതല നല്‍കുന്ന ജി.കെ. പിള്ളയെ പ്രത്യേക അധികാരങ്ങളോടെ നിരീക്ഷകനാക്കി നിയമിക്കണം’ -ഹരജിയില്‍ ലോധ ആവശ്യപ്പെടുന്നു.
എന്നാല്‍, ഈ നീക്കം ബി.സി.സി.ഐ തള്ളി. ലോധ കമീഷന്‍ സങ്കുചിതമായാണ് പ്രതികരിക്കുന്നത്. കമ്മിറ്റിയുമായി കൂടിക്കാഴ്ചക്ക് ബോര്‍ഡ് ഭാരവാഹികള്‍ അഫിഡവിറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോധ കമീഷന്‍ ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങളില്‍ പലതും ബോര്‍ഡ് നടപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ബോര്‍ഡില്‍ പാടില്ളെന്ന് പറയുന്ന കമീഷന്‍ എന്തടിസ്ഥാനത്തിലാണ് മുന്‍ ആഭ്യന്തര സെക്രട്ടറിയെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ബി.സി.സി.ഐ പ്രതിനിധി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.