അഹമ്മദാബാദ്: ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷെൻറ നേതൃത്വത്തിൽ അഹമ്മദാബാദിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. നിർമാണ കരാർ L&T(ലാർസൺ & ടർബോ) കമ്പനിക്ക് വ്യാഴാഴ്ച കൈമാറി.
1,10,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ മൊേട്ടാറയിൽ നിർമിക്കുന്നത്. 100,024 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ റെക്കോർഡാണ് മൊേട്ടറ സ്റ്റേഡിയം തകർക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ഇത്. ഇവിടെയുണ്ടായിരുന്ന പഴയ സ്റ്റേഡിയത്തിന് 54,000 േപരെ ഉൾക്കൊള്ളാനേ സാധിക്കൂ. അത് പൊളിച്ചു മാറ്റിയാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്.
‘ഗ്രൗണ്ട് കരാറുകാർക്ക് കൈമാറാൻ തയ്യാറായിട്ടുണ്ട്. പണി പൂർത്തിയാക്കിയാൽ ഇത് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും. ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നിർമാണം പൂർത്തിയാക്കുകയെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷെൻറ വാർത്താ കുറിപ്പിൽ പറയുന്നു.
കാണികൾക്കായി ശീതീകരിച്ച മുറികളും വാഹന പാർക്കിങ്ങ് സൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും പുറത്തേക്കിറങ്ങലുമെല്ലാം സുഗമമാക്കിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണശാല, വിശ്രമ –ശുചീകരണ മുറികളടക്കമുള്ള അടിസ്ഥന സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ പുതിയ സ്റ്റേഡിയം ഉയരുമെന്ന് ജി.സി.എ സെക്രട്ടറി രാജേഷ് പേട്ടൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.