ബാ​റ്റ്​ ചെ​റു​താ​ക്കു​ക​യ​ല്ല ബൗ​ണ്ട​റി ​ൈല​ൻ വ​ലു​താ​ക്ക​ണം: വി​വി​യ​ൻ റി​ച്ചാ​ർ​ഡ്​​സ്​

മുംബൈ: ക്രിക്കറ്റ് ബൗണ്ടറിയുടെ വലുപ്പം അൽപംകൂടി കൂട്ടണമെന്ന് മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ വിവിയൻ റിച്ചാർഡ്സ്. ബാറ്റിെൻറ എഡ്ജിൽ കൊണ്ടാൽപോലും സിക്സറിലേക്ക് പറക്കുന്നത് തടയാൻ ബാറ്റിെൻറ  വലുപ്പം കുറയ്ക്കുന്നത് വിഡ്ഢിത്തമാണ്. പകരം, 60-65 യാർഡിൽനിന്ന് 80 യാർഡിലേക്ക് ബൗണ്ടറി വികസിപ്പിക്കുകയാണ് വേണ്ടതെന്ന് പുണെ ഫെസ്റ്റിൽ പെങ്കടുക്കാനെത്തിയ റിച്ചാർഡ്സ് പറഞ്ഞു. ഇന്ത്യ സ്വന്തം മണ്ണിൽ നേടിയ വിജയം വിദേശത്തും ആവർത്തിച്ചാൽമാത്രമേ മികച്ച ടീമെന്ന ഖ്യാതി  നിലനിർത്താനാവുകയുള്ളൂവെന്നും വിവിയൻ റിച്ചാർഡ്സ് ഒാർമിപ്പിച്ചു. 
 
Tags:    
News Summary - Make the boundaries bigger, don't bother with the bat: Viv Richards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.