ഈ വർഷം ഐ.പി.എല്ലിന്‍റെ താരം ഈ മലയാളി ആയിരിക്കും -ഷെയിൻ വോൺ

2019ലെ ഐ.പി.എല്ലി​​​​​​​​െൻറ താരമായി മലയാളികളുടെ സ്വന്തം സഞ്​ജു വി. സാംസൺ മാറുമെന്ന്​ ആസ്​ത്രേലിയൻ ബൗളിങ്​ ഇതിഹ ാസം ഷെയിൻ വോൺ. ഐ.പി.എല്ലിലേക്കുള്ള ത​​​​​​​​െൻറ തിരിച്ചുവരവ്​ അറിയിക്കാൻ ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റിലാണ്​ ത ാരത്തി​​​​​​​​െൻറ പ്രവചനം. തന്നെ പിന്തുടരുന്നവരോട്​ അത്​ അംഗീകരിക്കുന്നുണ്ടോ? എന്നും വോൺ ചോദിച്ചു.

ആ രാധകരെല്ലാം ഏകസ്വരത്തിൽ വോണി​​​​​​​​െൻറ അഭിപ്രായത്തെ പിന്താങ്ങുകയും ചെയ്യുന്നുണ്ട്​. കാരണം രാജസ്ഥാന്​ വേ ണ്ടിയുള്ള സഞ്​ജുവി​​​​​​​​െൻറ പ്രകടനം തന്നെ. 81 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച് 1867 റണ്‍സാണ് താരം ഇതുവരെ നേടിയിട്ട ുള്ളത്. ഇതിൽ ഒരു കൂറ്റൻ സെഞ്ച്വറിയും 10 അര്‍ദ്ധ സെഞ്ച്വറികളും ഉൾപ്പെടും. ഐ.പി.എല്ലിൽ മികച്ച റൺ റേറ്റുള്ള താരങ്ങള ിലൊരാളായ സഞ്​ജുവിന്​ വേണ്ടി കോടികളാണ്​ രാജസ്ഥാൻ ചെലവാക്കിയത്​.

പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും എഴുതിത്തള്ളിയ ടീമായിരുന്നു രാജസ്ഥാൻ റോയൽസ്​. ആ ടീമിനെ കിരീട നേട്ടത്തിലേക്ക്​ നയിച്ച​ ഷെയ്​ൻ വോൺ ഐ.പി.എല്ലിലേക്ക്​ തിരിച്ചുവരാൻ ഒരുങ്ങുകയാണ്​. രാജസ്ഥാൻ റോയൽസി​​​​​​​​െൻറ ബ്രാൻറ്​ അംബാസിഡറായാണ്​ താരത്തി​​​​​​​​െൻറ ഇത്തവണത്തെ വരവ്. കിങ്​സ്​ ഇലവൻ പഞ്ചാബുമായുള്ള ടീമി​​​​​​​​െൻറ ആദ്യ അങ്കം രണ്ട്​ ആഴ്​ച്ചക്ക്​ ശേഷം തുടങ്ങാനിരിക്കെയായിരുന്നു സഞ്​ജുവിനെ പറ്റിയുള്ള താരത്തി​​​​​​​​െൻറ പ്രവചനം​.

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടെങ്കിലും സഞ്​ജു പിന്നീട് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് നഷ്ടമാവുകയും ചെയ്തു. മാര്‍ച്ച് 23നാണ് ഐ.പി.എല്‍ പൂരത്തിന് കൊടിയേറുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.

Tags:    
News Summary - this mallu cricketer going to be the player of tournament in 2019 IPL-warne-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.