ലണ്ടൻ: ടെസ്റ്റ് മത്സരങ്ങൾ അഞ്ചു ദിവസമെന്നത് നാലാക്കി ചുരുക്കാൻ വാദം കൊഴുക്കുന്നതിനിടെ ഇപ്പോൾ മാറ്റം ആവ ശ്യമില്ലെന്ന നിർദേശവുമായി ക്രിക്കറ്റ് നിയമങ്ങളുടെ ആധികാരിക സ്രോതസ്സായ മെരിൽബോൺ ക്രിക്കറ്റ് ക്ലബ് (എം.സ ി.സി). നാലു ദിനമാക്കി ചുരുക്കുന്നത് ചില സൗകര്യങ്ങൾ നൽകുമെങ്കിലും ഇപ്പോൾ മാറ്റം ആവശ്യമില്ലെന്ന് എം.സി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഈ വിഷയം അടുത്ത മാർച്ചിൽ ചേരുന്ന വാർഷിക യോഗത്തിൽ ചർച്ചചെയ്യാനിരിക്കുകയാണ്. മുതിർന്ന താരങ്ങളും വിദഗ്ധരും ഒരുപോലെ അഞ്ചുദിവസം വേണമെന്ന പക്ഷത്തുനിൽക്കുന്നതിനാൽ ഐ.സി.സിയിലും മറിച്ചൊരു നിർദേശത്തിന് സാധ്യത കുറവാണ്.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൻ, ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ തുടങ്ങി അപൂർവം ചിലർ നാലു ദിവസത്തിനൊപ്പം നിൽക്കുന്നവരുമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.