മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ കോച്ചാകാൻ അപേക്ഷിച്ച് മെക്കാനിക്കൽ എൻജിനീയറും. ഉപേന്ദ്രനാഥ് ബ്രഹ്മചാരിയെന്നയാളാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ നൽകിയത്. അഹങ്കാരിയായ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ നന്നാക്കിയെടുക്കുകയെന്നതാണ് ഇദ്ദേഹം മുഖ്യ ലക്ഷ്യമായി കരുതുന്നത്. 30 വയസുകാരനായ ബ്രഹ്മചാരി ഒരു നിർമ്മാണ കമ്പനിയിൽ ജോലിചെയ്യുകയാണിപ്പോൾ.
അനിൽ കുംബ്ലെയെ പരിശീലക പദവിയിൽ നിന്നും പുറത്താക്കിയ കോഹ്ലിക്കെതിരെയാണ് ഇദ്ദേഹം വിരൽചൂണ്ടുന്നത്. വിരാട് കോഹ്ലിക്ക് ഇതിഹാസ താരങ്ങളെ ആവശ്യമില്ലാത്തതിനാലാണ് താൻ അപേക്ഷിക്കുന്നതെന്ന് അദ്ദേഹം തൻറെ ബയോഡാറ്റയിൽ വ്യക്തമാക്കി. കോഹ്ലിയുടെ ധിക്കാരങ്ങളോട് ക്ഷമിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹത്തെ ശരിയായ രീതിയിലേക്ക് നയിക്കാൻ കഴിയുമെന്നും ബ്രഹ്മചാരി വ്യക്തമാക്കുന്നു. കോഹ്ലിയെ ശരിയാക്കിയെടുത്ത ശേഷം ഇന്ത്യക്ക് ഇതിഹാസ താരങ്ങളെ കോച്ചായി നിയമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.