ന്യൂഡൽഹി: െഎ.പി.എല്ലിലെ മോശം പ്രകടനം മുൻനിർത്തി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ വിരാട് കോഹ്ലിയെ എഴുതിത്തള്ളുന്നത് അപകടം ചെയ്യുമെന്ന് ആസ്ട്രേലിയൻ ബാറ്റ്സ്മാൻ മൈക് ഹസി. ക്ലാസ് കളിക്കാരനാണ് കോഹ്ലി. അദ്ദേഹത്തെപ്പോലൊരു താരത്തെ ഏറെനാൾ പിറകിൽ നിർത്താനാവില്ല. ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രതിജ്ഞയെടുത്താവും കോഹ്ലി എത്തുന്നതെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഹസി പറഞ്ഞു. ‘ആസ്ട്രേലിയക്ക് മികച്ച അവസരമാണുള്ളത്. ടീം ശക്തമാണ്. എങ്കിലും എതിരാളികൾ മോശക്കാരല്ല. ഒാരോ ജയവും പ്രധാനമാണ്. നന്നായി തുടങ്ങിയാൽ ആത്മവിശ്വാസവും ഉയർത്താം. അങ്ങനെയെങ്കിൽ ആർക്കും അവരെ തടയാനാവില്ല’ -ഹസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.