വിമർശകർക്ക്​ വായടക്കാം; ഇംഗ്ലണ്ടിൽ ധോണി പിന്നിട്ട നാഴികക്കല്ലുകൾ കണ്ട്​

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ​ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി പിന്നിട്ടത്​ കരിയറിലെ രണ്ട്​ നാഴിക കല്ലുകൾ. ഇന്ത്യൻ ​പ്രീമിയർ ലീഗിൽ ചെന്നൈയുടെ വയസ്സൻ പടയെ കിരീട നേട്ടത്തിലേക്ക്​ എത്തിച്ച ധോണി സമീപ കാലത്തായി മോശം പ്രകടനം കാരണം പലരിൽ നിന്നും​ വിമർശനം കേട്ടിരുന്നു. വിക്കറ്റ്​ കീപ്പറെന്ന നിലയിലും ബാറ്റ്​സ്​മാൻ എന്ന നിലയിലും താരത്തി​​​​​െൻറ പുതിയ നേട്ടം ക്രിക്കറ്റ്​ ലോകത്ത്​ ചർച്ചയായിരിക്കുകയാണ്​.

ഏകദിനത്തിൽ വിക്കറ്റ്​ കീപ്പറായി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ ഇനി ധോണിയുടെ പേരിലാണ്​. ഉമേഷ്​ യാദവി​​​​​െൻറ പന്തിൽ ഇംഗ്ലണ്ടി​​​​​െൻറ ജോസ്​ ബട്​ലറെ പുറത്താക്കി​ ധോണി തികച്ചത്​ 300 ക്യാച്ചുകളുടെ റെക്കോർഡ്​. 320 ഏകദിനങ്ങളിൽ നിന്നാണ്​ 37കാരനായ ധോനി 300 ക്യാച്ചുകളെടുത്തത്​. നാല്​ വിക്കറ്റ്​ കീപ്പർമാർ മാത്രമാണ്​ ഇൗ​ അപൂർവ്വ നേട്ടം സ്വന്തമാക്കിയവർ​. അതിൽ ആദം ഗിൽക്രിസ്റ്റ്​ (417) ദക്ഷിണാഫ്രിക്കയുടെ മാർക്ക്​ ബൗച്ചർ(402) ശ്രീലങ്കയുടെ കുമാർ സങ്കക്കാര(383) എന്നിവരാണ്​ ധോണിക്ക്​ മുന്നിലുള്ളത്​.

ഏറ്റവും കൂടുതൽ സ്റ്റംപിങ്ങി​​​​​െൻറ റെക്കോർഡും ഇനി ഝാർഘണ്ഡുകാര​​​​​െൻറ പേരിലാണ്​. സ്റ്റംപിങ്ങിലൂടെ ഇതുവരെ 107 പേരെയാണ്​ ധോനി മടക്കിയത്​. ഏകദിനത്തിൽ 100 പേരെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ്​ കീപ്പർ, ട്വൻറി 20യിൽ 50 ക്യാച്ചുകളെടുത്ത ഏക വിക്കറ്റ്​ കീപ്പർ, ട്വൻറി 20യുടെ ഒരു ഇന്നിങ്​സിൽ അഞ്ചുപേരെ ക്യാച്ചെടുത്ത്​ പുറത്താക്കിയ ഏക വിക്കറ്റ്​ കീപ്പർ തുടങ്ങി ധോണിയുടെ പേര്​ റെക്കോർഡ്​ ബുക്കുകളിൽ നിറഞ്ഞിരിക്കുകയാണ്​.

സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്​, സൗരവ്​ ഗാംഗുലി എന്നിവർക്ക്​ ശേഷം ഏകദിനത്തിൽ 10,000 റൺസ്​ തികക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇംഗ്ലണ്ടിൽ ധോണി സ്വ​ന്തമാക്കി.

Tags:    
News Summary - MS Dhoni Becomes First India Wicket-Keeper To Take 300 ODI Catches-SPORTS NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.