ചെന്നൈ: എതിരാളികളെ മാത്രമല്ല, കടുത്ത ആരാധകരെയും അതിശയിപ്പിച്ചതാണ് ചെന്നൈ സൂപ്പ ർ കിങ്സിെൻറ വിജയക്കുതിപ്പ്. െഎ.പി.എല്ലിൽ ഇത് 12ാം സീസണാണെങ്കിലും ചെന്നൈക്ക് പത്താമത്തേതാണ്. രണ്ടു വർഷം വിലക്ക് കാരണം നഷ്ടമായി. എന്നിട്ടും, എം.എ ചിദംബരം സ്റ്റേഡിയത്തിലെ ഷെൽഫിൽ മൂന്ന് കിരീടവും നാല് റണ്ണേഴ്സ്അപ്പ് ബഹുമതികളും. കളിച്ചതിൽ രണ്ടു സീസണിൽ േപ്ലഒാഫിലും മടങ്ങി. ചുരുക്കത്തിൽ കളിച്ചപ്പോഴെല്ലാം ചെന്നൈ േപ്ലഒാഫിലുണ്ടായിരുന്നു.
ഇക്കുറി, പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി േപ്ലഒാഫ് ഉറപ്പിച്ചുനിൽക്കെ ക്യാപ്റ്റൻ എം.എസ്. ധോണിയോട് ആരാധകർ ചോദിക്കുന്നത് വിജയ രഹസ്യമാണ്.
കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന് ജയിച്ചതിനു പിന്നാലെ ടി.വി അവതാരകൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു.
എന്നാൽ, മറുപടി കൃത്യമായിരുന്നു. ‘‘അതൊക്കെ അണിയറ രഹസ്യം. ആരാധകരുടെയും മാനേജ്മെൻറിെൻറയും പിന്തുണ നിർണായകമാണ്. സപ്പോർട്ട് സ്റ്റാഫും വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. വിരമിക്കുന്നതിനുമുമ്പ് ഇതിനപ്പുറം മറ്റൊന്നും വെളിപ്പെടുത്താനില്ല’’ -ധോണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.