ന്യൂഡൽഹി: ബി.സി.സി.െഎയുടെ വാർഷിക കോൺട്രാക്ട് ഗ്രേഡിങ്ങിൽ മുൻ ഇന്ത്യൻ നായകന് താഴ്ച. ഉയർന്ന ഗ്രേഡായ എ പ്ലസ് കാറ്റഗറിയിൽ നിന്നും ധോനിയെയും സ്പിന്നർ അശ്വിനെയും മാറ്റി. പുതിയ ഗ്രേഡിങ് പ്രകാരം എ കാറ്റഗറിയിലാണ് ധോനിയും അശ്വിനും. എ കാറ്റഗറിയിലുള്ളവർക്ക് അഞ്ച് കോടിയാണ് വാർഷിക വേതനം.
നായകൻ വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ, ബുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവരാണ് എപ്ലസ് കാറ്റഗറിയിലുള്ളത്. ഇൗ കാറ്റഗറിയിലുള്ളവർക്ക് വർഷത്തിൽ ഏഴ് കോടി രൂപയാണ് ബി.സി.സി.െഎ നൽകുക. സുപ്രീം കോടതി നിയമിച്ച ബി.സി.സി.െഎയുടെ ഭരണസമിതിയാണ് താരങ്ങളുടെ ശമ്പള ക്രമം പുന:ക്രമീകരിച്ചത്.
ധോനി, അശ്വിൻ എന്നിവർക്ക് പുറമേ രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വൾ പുജാര, അജിൻക്യ രഹാനെ, വൃദ്ധിമാൻ സാഹ എന്നിവരാണ് എ ഗ്രേഡിലുള്ള മറ്റ് താരങ്ങൾ.
ഭാര്യയുടെ പീഡനാരോപണം നേരിട്ട പേസർ മുഹമ്മദ് ശമി ഒരു ഗ്രേഡിലും ഇടം പിടിച്ചില്ല. ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, കെ.എൽ രാഹുൽ, എന്നിവർ ബി ഗ്രേഡിലാണ്. മൂന്ന് കോടിയാണ് ബിഗ്രേഡുകാരുടെ വാർഷിക വേതനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.