ലണ്ടൻ: ഏകദിന ക്രിക്കറ്റിൽനിന്നും ഇനിയും വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യൻ ടീമിൽ ധോണിയുടെ നാളുകൾ എണ്ണപ്പെട്ടതായി സൂചന. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് ബി.സി.സി.െഎയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. അതിന് മുന്നോടിയായി സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. വിരമിച്ചില്ലെങ്കിലും സീനിയർ താരങ്ങളോടൊപ്പം ധോണിക്കും വിശ്രമം അനുവദിച്ചേക്കും. ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്താകും ടീമിലിടം പിടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.