ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മുൻ നായക ൻ എം.എസ്. ധോണിയെ ഉൾപ്പെടുത്തിയില്ല. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ഋഷഭ് പന്ത് വി ക്കറ്റ് കീപ്പറായി സ്ഥാനംപിടിച്ചു. ഒാൾറൗണ്ടർ ഹർദിക് പാണ്ഡ്യ മടങ്ങിയെത്തിയതൊഴിച്ചാൽ വെസ്റ്റിൻഡീസിനെതിരെ പരമ്പര വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തി.
ഭുവനേശ്വർ കുമാറിനാണ് പാണ്ഡ്യയുടെ വരവോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരക്കുള്ള ടീമിൽ സ്ഥാനം നഷ്ടമായത്. ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ്ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹർ, ഖലീൽ അഹ്മദ്, ദീപക് ചഹർ, നവ്ദീപ് സെയ്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.