ന്യൂഡൽഹി: ദേശീയ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് അതിർത്തിയിൽ സേന ക്കൊപ്പം പുതിയ ദൗത്യത്തിന് തുടക്കം. ആദരമായി ലഭിച്ച ടെറിേട്ടാറിയൽ ആർമി െലഫ്റ് റനൻറ് കേണൽ പദവിയുടെ ഭാഗമായാണ് കശ്മീരിൽ 15 ദിവസത്തേക്ക് അതിർത്തി കാക്കാനെത്ത ിയത്.
കശ്മീരിൽ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വിക്ടർ ഫോഴ ്സിനൊപ്പമാകും ധോണിയുടെ ഇന്നിങ്സ്. സൈനികർക്കൊപ്പം ഇന്നലെ പേട്രാളിങ്ങിനിറങ്ങിയ താരം ഗാർഡ്, പോസ്റ്റ് തുടങ്ങിയ ജോലികളിലുമുണ്ടാകും. ധോണിയുടെകൂടി അഭ്യർഥന പരിഗണിച്ചുള്ള ജോലിക്രമമാണ് നിശ്ചയിച്ചു നൽകിയതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
പാരാട്രൂപ്പിങ് പരിശീലനം പൂർത്തിയാക്കിയ മുൻ ദേശീയ നായകൻ ഇതിെൻറ ഭാഗമായി യുദ്ധവിമാനത്തിൽനിന്ന് ചാടൽ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. യുവതലമുറയിൽ സൈനിക ജോലിയോട് താൽപര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധോണി ഉൾപ്പെടെ താരങ്ങൾക്ക് ആദരമായി ഉയർന്നപദവികൾ നൽകുന്നത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുമായി നടന്ന ആദ്യ മത്സരത്തിൽ ടെറിേട്ടാറിയൽ ആർമിയുടെ മുദ്ര േഗ്ലാവിൽ പതിച്ച് ധോണി ഇറങ്ങിയത് വിവാദമുയർത്തിയിരുന്നു. െഎ.സി.സി നിർദേശം പാലിച്ച് ഇതുപിന്നീട് നീക്കി.
ഇൗ മാസം 38 വയസ്സ് തികഞ്ഞ ധോണി 2011ലെ ഏകദിന ലോകകപ്പിലും 2007ലെ ട്വൻറി20 ലോകകപ്പിലും ഇന്ത്യ ചാമ്പ്യൻമാരാകുേമ്പാൾ നായക പദവി അലങ്കരിച്ചിട്ടുണ്ട്. 350ലേറെ ഏകദിനങ്ങളിൽ രാജ്യത്തിനായി കളിച്ച താരം ഏറ്റവും മികച്ച ‘ഫിനിഷർ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.