മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ സൂപ്പർ ഒാവർ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ച് മുംബൈ പ്ലേഒാഫിന്. മുംബൈയുടെ 162 സ്കോറിനൊപ്പം ഹൈദരാബാദുമെത്തിയതോടെ ടൈയിൽ അവസാനിച്ച മത്സരത്തിൽ വിധി നിർണയത്തിനായി സൂപ്പർ ഒാവറിലേക്ക് കടക്കുകയായിരുന്നു. സൂപ്പർ ഒാവറിൽ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനെ ബുംറയുടെ ബൗളിങ് മികവിൽ, ആതിഥേയർ എട്ടു റൺസിന് ഒതുക്കി. നാലു പന്തു മാത്രം എറിഞ്ഞ ബുംറ രണ്ടു വിക്കറ്റും വീഴ്ത്തിയതോടെയാണ് മുംബൈക്ക് ലക്ഷ്യം ഒമ്പത് റൺസിൽ ഒതുങ്ങിയത്.
പാണ്ഡെയും (റണ്ണൗട്ട്) മുഹമ്മദ് നബിയുമാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഹാർദിക് പാണ്ഡ്യ അനായാസം ജയിപ്പിക്കുയായിരുന്നു. റാഷിദ് ഖാൻ എറിഞ്ഞ ആദ്യ പന്തുതന്നെ പാണ്ഡ്യ ഗാലറിയിലെത്തിച്ചു. രണ്ടാം പന്തിൽ സിംഗ്ളുമായി പൊള്ളാഡിന് സ്ട്രൈക്. സമയംകളയാതെ വിൻഡീസ് താരം ഡബിളും അടിച്ചതോടെ മൂന്ന് പന്ത് ബാക്കിയിരിക്കെ മുംബൈക്ക് ജയം.
നിർണായക ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കൊപ്പം മുംബൈയും ആദ്യ നാലിൽ ഇടം ഉറപ്പിച്ചു. സ്കോർ: മുംബൈ 162/5, ഹൈദരബാദ്-162/6. സൂപ്പർ ഒാവർ: ഹൈദരബാദ് 8/2, മുംബൈ 9/0.
163 റൺസ് ലക്ഷ്യംവെച്ചിറങ്ങിയ ഹൈദരാബാദിനായി മനീഷ് പാണ്ഡെ പുറത്താകാതെ വെടിക്കെട്ട് തീർത്തതോടെയാണ് (47 പന്തിൽ 71) മത്സരം സമനിലയിൽ കലാശിച്ചത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഒാവറിലെ അവസാന പന്തിൽ മനീഷ് പണ്ഡെ സിക്സർ പറത്തിയാണ് സമനില പിടിക്കുന്നത്. നേരത്തെ, ക്വിൻറൺ ഡികോക്കിെൻറ (58 പന്തിൽ 69) പുറത്താകാതെയുള്ള അർധസെഞ്ച്വറി പ്രകടനത്തിലാണ് മുംബൈ പൊരുതാവുന്ന സ്കോറിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.