ചെന്നൈ: ‘തല’ ധോണി ഇല്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 46 റൺസിെൻറ ഉജ്ജ്വല ജയവുമായി മുംബൈ ഇന്ത്യ ൻസ് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. െഎ.പി.എല്ലിലെ ‘എൽ ക്ലാസികോ’ എന്ന് വിലയിരുത്തപ്പെടുന് ന മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ (67) അർധശതകത്തിെൻറ മികവിൽ ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഒാവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 155 റൺെസടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 17.4 ഒാവറിൽ 109 റൺസിന് ഒാൾഒൗട്ടായി. ഒാപണർ മുരളി വിജയ് (38), െഡ്വയ്ൻ ബ്രാവോ (20), മിച്ചൽ സാൻറ്നർ (22) എന്നിവർക്കു മാത്രമാണ് പിടിച്ചുനിൽക്കാനായത്. നാലുവിക്കറ്റ് പിഴുത ലങ്കൻ പേസർ ലസിത് മലിംഗയാണ് ചെന്നൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് 155-4 (20 ഒാവർ), ചെന്നൈ സൂപ്പർ കിങ്സ് 109 (17.4 ഒാവർ)
156 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈക്ക് ഒാപണർ ഷെയ്ൻ വാട്സണെ (8) പെെട്ടന്ന് നഷ്ടപ്പെട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. പകരക്കാരൻ ക്യാപ്റ്റൻ സുരേഷ് റെയ്ന (2), അമ്പാട്ടി റായുഡു (0), കേദാർ ജാദവ് (6), ധ്രുവ് ഷോറെ (5) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. ടോപ് സ്കോററായ വിജയ് കൂടി മടങ്ങിയതോടെ ചെന്നൈ 66-6 എന്നനിലയിലായി.
എന്നാൽ, ഡ്വെയ്ൻ ബ്രാവോയും സാൻറ്നറും ക്രീസിലുള്ളത് പ്രതീക്ഷയേകി. പക്ഷേ, ഏറെ ആയുസ്സുണ്ടായിരുന്നില്ല. ബ്രാവോയെ മലിംഗ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. ദീപക് ചഹറും (0) ഹർഭജൻ സിങ്ങും (1) പെെട്ടന്ന് ഡഗ്ഒൗട്ടിൽ തിരിച്ചെത്തി. സാൻറ്നർ തോൽവിഭാരം എത്രകണ്ട് കുറക്കും എന്നതായിരുന്നു ബാക്കിയുള്ള ചോദ്യം. മലിംഗയെ സിക്സർ പറത്താനുള്ള സാൻറ്നറുടെ ശ്രമം പൊള്ളാർഡിെൻറ കൈകളിൽ അവസാനിച്ചതോടെ ചെന്നൈ ഇന്നിങ്സിന് അന്ത്യമായി. മുംബൈക്കായി ക്രുണാൽ പാണ്ഡ്യയും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുംബൈക്കായി രോഹിത് എവിൻ ലൂയിസ് (32), ഹർദിക് പാണ്ഡ്യ (23 നോട്ടൗട്ട്), കീറൻ പൊള്ളാഡ് (13 നോട്ടൗട്ട്) എന്നിവർ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.