മുംബൈ: കരീബിയൻ കൈക്കരുത്ത് െഎ.പി.എല്ലിൽ ഒരിക്കൽ കൂടി പ്രകടമായപ്പോൾ കൈപൊള്ളിയത് കിങ്സ് ഇലവൻ പഞ്ചാബിന് . ലോകേഷ് രാഹുലിെൻറ (100) കന്നി െഎ.പി.എൽ സെഞ്ച്വറി മികവിൽ 197 റൺസ് വിജയലക്ഷ്യം മുംബൈ കീറൺ പൊള്ളാർഡിെൻറ ( 31 പന്തിൽ 83) െവടിക്കെട്ട് ബാറ്റിങ് മികവിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആവേശം 20ാം ഒാവർ വരെ നീണ്ട മത്സരത ്തിൽ അവസാന പന്തിൽ രണ്ടു റൺസ് ഒാടിയെടുത്ത അൽസാരി ജോസഫാണ് (15 നോട്ടൗട്ട്) മുംബൈയെ ആവേശകരമായ വിജയത്തിലെത്തിച്ചത്. സ്കോർ: കിങ്സ് ഇലവൻ പഞ്ചാബ് 197-4 (20 ഒാവർ) മുംബൈ ഇന്ത്യൻസ് 198-7 (20 ഒാവർ).
മുംബൈക്കായി അരങ്ങേറ്റക്കാരൻ സിദ്ദേശ് ലാഡ് (15) സിക്സും ഫോറുമടിച്ച് തുടങ്ങിയെങ്കിലും മുഹമ്മദ് ഷമിയുെട പന്തിൽ കുറ്റിതെറിച്ച് മടങ്ങി. കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ഒാപണർ ക്വിൻറൺ ഡികോക്കും സൂര്യകുമാർ യാദവും ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഇരുവരും ചേർന്ന് സ്കോർ സ്കോർ 50 കടത്തി. എന്നാൽ, യാദവിനെ (21) സാം കറൻ സബ്സ്റ്റിറ്റ്യൂട്ട് ഹെൻറിക്വസിെൻറ കൈകളിലെത്തിച്ചു. ഡികോക്(24), ഇഷാൻ കിഷൻ (7) എന്നിവർ പിറകെ മടങ്ങി. കിഷനെ കറൻ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു.
ഹർദിക് പാണ്ഡ്യക്കും (19) ക്രുനാൽ പാണ്ഡ്യക്കും(1) പിടിച്ചുനിൽക്കാനായില്ല. അവസാന ഒാവറിൽ കത്തിക്കയറിയ പൊള്ളാർഡിെൻറ ബാറ്റിൽനിന്നും എണ്ണം പറഞ്ഞ 10 സിക്സറുകളും മൂന്നു ഫോറുകളും പിറന്നു. നേരത്തെ രാഹുലിെൻറയും ക്രിസ് ഗെയലിലിെൻറയും (63) മികവിലാണ് പഞ്ചാബ് 20 ഒാവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.