ക്വീൻസ്ലാൻഡ്: ട്വൻറി20യിൽ മൂന്നാം സെഞ്ച്വറിയുമായി ന്യൂസിലൻഡ് ഒാപണർ കോളി മൺറോയുടെ റെക്കോഡ് റൺവേട്ട. വിൻഡീസിനെ 119 റൺസിന് തോൽപിച്ച് പരമ്പര സ്വന്തമാക്കിയ (2-0) ന്യൂസിലൻഡിനായി 53 പന്തിൽ 104 റൺസ് അടിച്ചുകൂട്ടിയാണ് വെടിക്കെട്ട് വീരൻ കുട്ടിക്രിക്കറ്റിലെ പുതു റെക്കോഡിന് ഉടമയായത്.
അന്താരാഷ്ട്ര ട്വൻറി20യിൽ മൂന്ന് സെഞ്ച്വറി സ്വന്തം പേരിൽ കുറിക്കുന്ന ആദ്യ താരമായാണ് മൺറോ ചരിത്രം കുറിച്ചത്. വിൻഡീസിെൻറ ക്രിസ് ഗെയ്ൽ, എവിൻലൂയിസ്, ഇന്ത്യയുടെ രോഹിത് ശർമ, ന്യൂസിലൻഡിെൻറ ബ്രണ്ടൻ മക്കല്ലം എന്നിവർക്കൊപ്പം രണ്ടു സെഞ്ച്വറി പട്ടികയിലായിരുന്ന മൺറോ ഒരു വർഷത്തിനുള്ളിലാണ് മൂന്നുതവണ ശതകം കടക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ആക്രമിച്ചു കളിച്ചെങ്കിലും 124ന് പുറത്തായി. ആന്ദ്രെ െഫ്ലച്ചർ (46) വിൻഡീസിെൻറ ടോപ് സ്കോററായപ്പോൾ, ന്യൂസിലൻഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടെസ്റ്റ് പരമ്പരയും (2-0), ഏകദിനവും (3-0) ന്യൂസിലൻഡ് തൂത്തുവാരിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.